കൂവിയിട്ടും കൈവിട്ടില്ല; കൂവിയ കാണികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കി വാര്‍ണര്‍ താരമായി
ബ്രിസ്റ്റോള്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ദേശീയ ടീമില്‍നിന്നും ഒരു വര്‍ഷത്തെ വിലക്കുലഭിച്ച ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഒദ്യോഗികമായി ടീമിനുവേണ്ടി കളിച്ച ആദ്യ മത്സരമായിരുന്നു ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ കളിയും. മത്സരത്തില്‍ വാര്‍ണറുടെ മികവില്‍ ടീം അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റിന്റെ ഗംഭീരമായ ജയം ആഘോഷിക്കുകയും ചെയ്തു.

ലോകകപ്പിന് മുന്‍പുതന്നെ ഇംഗ്ലണ്ട് കാണികള്‍ വാര്‍ണര്‍ക്കും സ്മിത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. അവരെ ചതിയന്മാരെന്ന് വിളിച്ചും കൂവിയുമാണ് കാണികള്‍ വരവേറ്റതും. രണ്ടുകളിക്കാര്‍ക്കും കാണികളുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല്‍, കൂവല്‍ തന്നെ മാനസികമായി ഒരുതരത്തിലും ബാധിച്ചില്ലെന്ന് ബാറ്റിങ്ങിലൂടെ വാര്‍ണര്‍ തെളിയിച്ചുകൊടുക്കുകയും ചെയ്തു.
തന്നെ കൂവിയ കാണികളോട് യാതൊരു വിരോധവും വാര്‍ണര്‍ കാണിച്ചതുമില്ല. അഫ്ഗാനിസ്ഥാന്റെ ബാറ്റിങ്ങിനിടെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വാര്‍ണര്‍ കുട്ടികള്‍ ഓട്ടോഗ്രാഫിന് ചോദിച്ചയുടന്‍ അത് നല്‍കാനും മടികാണിച്ചില്ല. എന്നാല്‍, കാണികളോട് യാതൊരു അനിഷ്ടവും പ്രകടിപ്പിക്കാതിരുന്നെങ്കിലും വാര്‍ണര്‍ പിന്നീട് ബാറ്റിങ്ങിനിറങ്ങിയപ്പോഴും കൂവലുണ്ടായി.
Cricket ― Boos follow Warner, but determination shines through https://t.co/sRWh0TFZmA ► https://t.co/0I4IIflkwI √ pic.twitter.com/YSDpRes95t
— Bitcoin Sportsbook 🥇 (@SportsbookBTC) June 1, 2019
മത്സരത്തില്‍ 89 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാര്‍ണര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. അഫ്ഗാനിസ്ഥാന്‍ 38.2 ഓവറില്‍ 207 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 34.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആണ് ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്‌സ്മാന്‍. അതേസമയം, 18 റണ്‍സെടുത്ത് പുറത്തായ സ്റ്റീവ് സ്മിത്തിന് മടങ്ങിവരവില്‍ ശോഭിക്കാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications