തനിക്കു മുന്നില്‍ വാര്‍ണര്‍ സമ്മര്‍ദ്ദത്തിലെന്ന് കുല്‍ദീപ്; രണ്ടാം മത്സരത്തില്‍ എന്ത് സംഭവിക്കും?
കൊല്‍ക്കത്ത: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനെതിരെ തകര്‍പ്പന്‍ ജയം നേടിയത് ബൗളര്‍മാരുടെ മികവിലാണ്. പ്രത്യേകിച്ചും യുവ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുവേന്ദ്ര ചാഹലും ഓസീസ് ബാറ്റ്‌സ്മാന്‍മാരെ വെള്ളംകുടിപ്പിച്ചു. ഇതോടെ ഇവര്‍ രണ്ടാം മത്സരത്തിലും ശ്രദ്ധാകേന്ദ്രമാവുകയാണ്.
ആദ്യ ജയത്തിലെ അമിത ആത്മവിശ്വാസം രണ്ടാം മത്സരത്തില്‍ വിനയാകുമോ എന്നാണ് ആരാധകരുടെ ആശങ്ക. ചൈനാമെന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിക്കാന്‍ ഓസീസ് ബാറ്റ്‌സ്മാന്‍ കുഴങ്ങുകയാണ്. എന്നാല്‍, രണ്ടാം മത്സരത്തിന് മുന്‍പ് ഇവര്‍ മുന്നൊരുക്കത്തോടെയാണ് എത്തുകയെന്നുറപ്പാണ്.

ആദ്യ മത്സരത്തില്‍ തന്നെ നേരിടാന്‍ ഓസീസിന്റെ പ്രധാന ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് കുല്‍ദീപ് പറയുന്നു. വാര്‍ണറുടെ വിക്കറ്റ് കിട്ടുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടായിരുന്നു. സമ്മര്‍ദ്ദിലായിരുന്ന വാര്‍ണറെ പുറത്താക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നാലു മത്സരങ്ങള്‍ കൂടി ശേഷിക്കെ ബൗളിങ് ആസ്വദിക്കുമെന്നാണ് കുല്‍ദീപ് പറയുന്നത്.
ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ സ്മിത്തിനെതിരെ ബൗള്‍ ബുദ്ധിമുട്ടായിരിക്കും. മികച്ച രീതിയില്‍ പന്തിനെ പഠിച്ചശേഷം കളിക്കുന്ന ബാറ്റ്‌സ്മാന്‍ ആണ് സ്മിത്ത്. സ്മിത്തും വാര്‍ണറും ഏറെനേരം ക്രീസില്‍ നിന്നാല്‍ സമ്മര്‍ദ്ദം തങ്ങള്‍ക്കാകുമെന്നും കുല്‍ദീപ് പറഞ്ഞു. മാക്‌സ്‌വെലിനൊഴികെ മറ്റാര്‍ക്കും കുല്‍ദീപിനെ നന്നായി കളിക്കാന്‍ സാധിച്ചിരുന്നില്ല. കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനം നടക്കാനിരിക്കെ കുല്‍ദീപിനെ ഓസീസ് എങ്ങിനെ നേരിടുമെന്നാണ് ആരാധകരുടെ നോട്ടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications