Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് പണികൊടുത്ത് ഇംഗ്ലണ്ട്; വാര്‍ണറെ വഞ്ചകനെന്ന് വിളിച്ച് ആരാധകര്‍

വാര്‍ണറെ വഞ്ചകനെന്ന് വിളിച്ച് ആരാധകർ

ലണ്ടന്‍: ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് ഓസ്‌ട്രേലിയയന്‍ താരം ഡേവിഡ് വാര്‍ണറെ അധിക്ഷേപിച്ച് ഇംഗ്ലീഷ് ആരാധകര്‍. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരുവര്‍ഷം ഓസ്‌ട്രേലിയന്‍ ടീമിന് പുറത്തായിരുന്ന വാര്‍ണറെ വഞ്ചകനെന്നാണ് ഇംഗ്ലണ്ട് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിയുടെ വിളി. വാര്‍ണറുടെ ജഴ്‌സിയില്‍ ചീറ്റ്‌സ് എന്ന് എഴുതി ഒരു ചിത്രവും ഇവര്‍ പുറത്തുവിട്ടു.

david-warner

തകര്‍ച്ചയിലായിരുന്ന ഓസ്‌ട്രേലലയിലന്‍ ടീം ലോകകപ്പിന് മുന്‍പ് ഫോം വീണ്ടെടുത്തുകഴിഞ്ഞു. ലോകകപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിന് കനത്ത ഭീഷണിയുയര്‍ത്തുക ഓസ്‌ട്രേലിയയായിരിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കളിക്കു മുന്നേ ഓസ്‌ട്രേലിയയെ മാനസികമായി തകര്‍ക്കാനുള്ള ശ്രമമാണ് ഇംഗ്ലണ്ട് ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളത്. വാര്‍ണര്‍ക്കൊപ്പം വിലക്കിലായ സ്റ്റീവ് സ്മിത്തിനെയും ആരാധകര്‍ വെറുതെ വിടില്ലെന്നാണ് സൂചന.

ഈ വര്‍ഷം തന്നെ ആഷസ് പരമ്പരയും നടക്കാനുണ്ടെന്നതിനാല്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ശത്രുത കനപ്പിക്കുന്നതാണ് ബാര്‍മി ആര്‍മിയുടെ ഇപ്പോഴത്തെ അധിക്ഷേപം. വാര്‍ണറുടെ കുപ്പായത്തിലെ ഓസ്ട്രേലിയ എന്ന എഴുത്ത് മായ്ച്ചുകളിഞ്ഞ് ചീറ്റ്‌സ് എന്ന് ചേര്‍ക്കുകയായിരുന്നു. കൂടാതെ ലിയോണിന്റെയും സ്റ്റാര്‍ക്കിന്റെയും കയ്യില്‍ സാന്‍ഡ് പേപ്പര്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ ടീമിനെതിരായ അധിക്ഷേപത്തിനെതിരെ പ്രതികരണവുമായി ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും എത്തി. ലോകകപ്പില്‍ ബാര്‍മി ആര്‍മിയുമായുള്ള യുദ്ധത്തിന് തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്ന് ലാംഗര്‍ പറഞ്ഞു. ആഷസില്‍ കൂടുതല്‍ കാണാമെന്നും അദ്ദേഹം പറയുന്നുണ്ട്. വാര്‍ണറും സ്മിത്തും തിരിച്ചെത്തിയതോടെ കൂടുതല്‍ കരുത്തോടെയാണ് ഓസ്‌ട്രേലിയ ലോകകപ്പിന് ഇറങ്ങുന്നത്.

Story first published: Saturday, May 11, 2019, 11:33 [IST]
Other articles published on May 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+