Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയ്ക്ക് വീണ്ടും വന്‍ തിരിച്ചടി; സ്മിത്തിന് പിന്നാലെ വാര്‍ണര്‍ക്കും പരിക്ക്

ഡേവിഡ് വാർണർക്കും പരിക്ക് | Oneindia Malayalam

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ദേശീയ ടീമിലേക്ക് തിരിച്ചുവരാനിരിക്കെ ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്. വാര്‍ണര്‍ക്കൊപ്പം വിലക്കുലഭിച്ച സ്മിത്തും തിരിച്ചുവരവിന് തയ്യാറെടുക്കെ പരിക്കേറ്റ് വിശ്രമത്തിലാണ്. വാര്‍ണറുടെ കൈമുട്ടിനാണ് പരിക്ക്. താരം അടുത്തദിവസംതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ലോകകപ്പ് അടുത്തിരിക്കെ രണ്ട് പ്രമുഖ താരങ്ങളുടെ പരിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഓസ്‌ട്രേലിയ.

സ്മിത്തും കൈമുട്ടിനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇരു താരങ്ങളും മാര്‍ച്ചില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തേണ്ടതാണ്. ഇതിനിടയില്‍ പരിക്ക് പൂര്‍ണമായും ഭേദമായി ശാരീരികക്ഷമത വീണ്ടെടുക്കേണ്ടതുണ്ട്. കളിപരിചയത്തിന്റെ അഭാവം ഇവര്‍ക്ക് ഉണ്ടാകില്ലെന്നാണ് ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റിന്റെ കണക്കുകൂട്ടലെങ്കിലും പരിക്ക് കളിയെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍.

david

വാര്‍ണറും സ്മിത്തും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍, രണ്ടുപേരും പരിക്കുമൂലം പിന്മാറിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് വാര്‍ണര്‍ക്കും സ്മിത്തിനും ഒരുവര്‍ഷത്തെ വിലക്കും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന് 9 മാസത്തെ വിലക്കും ശിക്ഷ നല്‍കി.

മാര്‍ച്ച് 28നാണ് ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തേണ്ടത്. മെയില്‍ ആരംഭിക്കുന്ന ലോകകപ്പിന് ഇവരുടെ സേവനം ലഭ്യമാകുമെന്നാണ് ഓസീസിന്റെ പ്രതീക്ഷ. സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന ഓസ്‌ട്രേലിയയ്ക്ക് ഇവരുടെ മടങ്ങിവരവ് പുത്തന്‍ ഊര്‍ജം നല്‍കേണ്ടതാണ്. മാര്‍ച്ചിന് ശേഷം നടക്കുന്ന മത്സരങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാകുമോ എന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല.

Story first published: Monday, January 21, 2019, 14:16 [IST]
Other articles published on Jan 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+