തകര്‍പ്പന്‍ സെഞ്ച്വറിയുമായി വാര്‍ണര്‍; തഴയപ്പെട്ടവര്‍ക്കുള്ള മുന്നറിയിപ്പോ!!! ഗംഭീര തിരിച്ചുവരവ്
സിഡ്‌നി: വിലക്കും പരിക്കും തന്റെ കളിമികവിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. പന്ത് ചുരുണ്ടല്‍ വിവാദത്തിലകപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക് തുടരുന്ന വാര്‍ണര്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ കൈമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വാര്‍ണര്‍ നാട്ടിലെ പ്രീമിയര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായാണ് കളിക്കളത്തില്‍ വീണ്ടും മടങ്ങിയത്. പെന്റിത്തിനെതിരേ റാന്‍ഡ്‌വിക്ക് പെറ്റര്‍ഷാമിനു വേണ്ടിയാണ് വാര്‍ണര്‍ സെഞ്ച്വറിയുമായി കത്തികയറിയത്. ഓപ്പണറായിറങ്ങിയ വാര്‍ണര്‍ 77 പന്തില്‍ നിന്ന് 110 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഏഴ് സിക്‌സറും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് വാര്‍ണറിന്റെ ഇന്നിങ്‌സ്. പാകിസ്താനെതിരേ യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് സ്റ്റീവ് സ്മിത്തിനൊപ്പം തഴയപ്പെട്ടതിനു പിന്നാലെയാണ് വാര്‍ണറിന്റെ സെഞ്ച്വറി പ്രകടനം. വെടിക്കെട്ട് ബാറ്റിങിലൂടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഓസീസ് ടീമിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് വാര്‍ണര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications