വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണര്‍ ഡാ... വെടിക്കെട്ടുമായി വാര്‍ണര്‍ വരവറിയിച്ചു!! ഐപിഎല്ലില്‍ തകര്‍ക്കും, ഇത് സാംപിള്‍

സസ്‌പെന്‍ഷനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ താരത്തിന് നഷ്ടമായിരുന്നു

By Manu
വെടിക്കെട്ടുമായി വാര്‍ണര്‍ വരവറിയിച്ചു!! | Oneindia Malayalam

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇത്തവണ താന്‍ ഒന്നൊന്നര തിരിച്ചുവരവ് തന്നെ നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്. പന്ത് ചുരണ്ടല്‍ സംഭവവുമായി ബ്‌നധപ്പെട്ട് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നേരിട്ട ശേഷം ഐപിഎല്ലിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ സീസണ്‍. വിലക്കു കാരണം കഴിഞ്ഞ ഐപിഎല്ലില്‍ വാര്‍ണര്‍ക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു.

ഐപിഎല്‍: രാജാവാകുമോ രാജസ്ഥാന്‍? ആവേശമായി സ്മിത്തിന്റെ വരവ്, ടീമിനൊപ്പം ചേര്‍ന്നു ഐപിഎല്‍: രാജാവാകുമോ രാജസ്ഥാന്‍? ആവേശമായി സ്മിത്തിന്റെ വരവ്, ടീമിനൊപ്പം ചേര്‍ന്നു

മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 12ാം സീസണില്‍ തന്നെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ഹൈദരാബാദ് ജഴ്‌സിയില്‍ വാര്‍ണര്‍ നല്‍കിയിരിക്കുന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായി നടന്ന പരിശീലന മല്‍സരത്തിലായിരുന്നു താരത്തിന്റെ മിന്നല്‍ ഇന്നിങ്‌സ്.

 പരിശീലന മല്‍സരത്തില്‍ തീപ്പൊരി ഇന്നിങ്‌സ്

പരിശീലന മല്‍സരത്തില്‍ തീപ്പൊരി ഇന്നിങ്‌സ്

പുതിയ സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് രണ്ടു സംഘമായി തിരിഞ്ഞ് ഹൈദരാബാദ് പരിശീലന മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. സണ്‍റൈസേഴ്‌സ് എ ടീമിനു വേണ്ടിയാണ് വാര്‍ണര്‍ ഇറങ്ങിയത്. തന്റെ പ്രഹരശേഷിക്ക് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ലെന്നു തെളിയിച്ചു കൊണ്ട് താരം തകര്‍ത്തടിക്കുകയും ചെയ്തു. 45 പന്തില്‍ 65 റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് എ ടീം രണ്ടു വിക്കറ്റിന് 212 റണ്‍സും അടിച്ചെടുത്തു. മനീഷ് പാണ്ഡെ (43 പന്തില്‍ 63*), ദീപക് ഹൂഡ (27 പന്തില്‍ 55*) എന്നിവരും കസറി.
മറുപടിയില്‍ സണ്‍റൈസേഴ്‌സ് ബി ടീം ഈ സ്‌കോര്‍ 18.1 ഓവറില്‍ മറികടന്നു. യൂസുഫ് പഠാന്റെ (30 പന്തില്‍ 68) ഉജ്ജ്വല ഇന്നിങ്‌സാണ് ടീമിനെ ജയത്തിലേക്കു നയിച്ചത്. 29 പന്തില്‍ പുറത്താവാതെ 65 റണ്‍സെടുത്ത റിക്കി ഭൂയിയാണ് ടീമിന്റെ മറ്റൊരു ഹീറോ.

പഴയ വാര്‍ണര്‍ തന്നെ

സസ്‌പെന്‍ഷനെ തുടര്‍ന്ന് ദേശീയ ടീമിനൊപ്പമുള്ള മല്‍സരങ്ങളുള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മല്‍സരങ്ങള്‍ നഷ്ടമായെങ്കിലും വാര്‍ണര്‍ പഴയ അതേ ഫോമില്‍ തന്നെയാണ് ബാറ്റ് വീശിയത്. വാര്‍ണറുടെ മാസ്റ്റര്‍പീസായ ചില കവര്‍ഡ്രൈവുകളുടെ വീഡിയോയും സണ്‍റൈസേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് ജന്‍മനാട്ടില്‍ തന്റെ ആദ്യ കാല ക്ലബ്ബിനു വേണ്ടിയും വാര്‍ണര്‍ മിന്നിയിരുന്നു. അന്നു സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്.

നന്ദി അറിയിച്ച് വാര്‍ണര്‍

തന്നെ വീണ്ടും ടീമിലേക്കു സ്വാഗതം ചെയ്ത ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനും നന്ദി പറഞ്ഞു കൊണ്ടാണ് വാര്‍ണര്‍ ഇത്തവണ ഹൈദാരാബാദ് ടീമിനൊപ്പം ചേര്‍ന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ക്ലബ്ബിനും ആരാധകര്‍ക്കും നന്ദി അറിയിച്ചത്. ഹൈദരാബാദില്‍ വീണ്ടുമെത്താനായതില്‍ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ 12 മാസമായി തനിക്കു അകമഴിഞ്ഞ പിന്തുണ നല്‍കിയ ടീമിന്റെ ആരാധകരോടും ഫ്രാഞ്ചൈസിക്കും നന്ദി അറിയിക്കുന്നു. ഇനി അവര്‍ക്കൊപ്പം ചേരാനുള്ള സമയമായിരിക്കുന്നുവെന്നായിരുന്നു വാര്‍ണറുടെ ട്വീറ്റ്.

ക്ലാസിക്ക് ഷോട്ട്

പരിശീലന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് എ ടീമിനായി വാര്‍ണറുടെ ക്ലാസിക്ക് കവര്‍ ഡ്രൈവ്‌

Story first published: Tuesday, March 19, 2019, 8:25 [IST]
Other articles published on Mar 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X