പന്തു ചുരണ്ടലില്‍ വിലക്കു ലഭിച്ച വാര്‍ണര്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ പരമ്പരയ്ക്ക് കമന്ററി പറയുന്നു
സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തു ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരുവര്‍ഷത്തെ വിലക്കു ലഭിച്ച ഡേവിഡ് വാര്‍ണര്‍ കമന്റേറ്ററാകുന്നു. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ചാനല്‍ 9 നുവേണ്ടി വാര്‍ണര്‍ കളി പറയുമെന്നാണ് റിപ്പോര്‍ട്ട്. വാര്‍ണറുമായി ചാനല്‍ കരാറിലേര്‍പ്പെട്ടുകഴിഞ്ഞു.

കാര്‍ഡിഫില്‍ നടക്കുന്ന രണ്ടാം ഏകദിനം മുതല്‍ വാര്‍ണര്‍ കമന്ററി ബോക്‌സില്‍ പ്രത്യേക്ഷപ്പെടും. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റില്‍ മടങ്ങിയെത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റിലെ മറ്റൊരു രംഗത്ത് മുന്‍ ഓസീസ് വൈസ് ക്യാപ്റ്റന്‍ എത്തുന്നത്. ജൂണ്‍ അവസാനമാണ് കാനഡയിലെ ടി20 ടൂര്‍ണമെന്റ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ മികച്ച ഏകദിന ടി20 കളിക്കാരനാണ് വാര്‍ണറെന്ന് ചാനല്‍ 9 ഡയറക്ടര്‍ ടോം മലോണി പറഞ്ഞു. വാര്‍ണര്‍ക്ക് കമന്റേറ്ററാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. പന്തു ചുരണ്ടല്‍ വിവാദത്തില്‍ താരത്തെ വില്ലനാക്കാനാണ് ശ്രമം. അത് വാര്‍ണരെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുവര്‍ഷമായി വാര്‍ണറുമായി അടുത്ത ബന്ധമുണ്ട്. ഇനിമുതല്‍ അത് കൂടുതല്‍ ദൃഢമാവുകയാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുന്നതാണ് താരത്തിന്റെ രീതി. ഓസ്‌ട്രേലിയ വാര്‍ണര്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നതെന്നും ടോം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications