വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എങ്ങനെ ടെസ്റ്റ് കളിക്കാം, വാര്‍ണര്‍ പയറ്റിയത് സെവാഗിന്റെ തന്ത്രം

അഡ്‌ലെയ്ഡ്: ഇപ്പോള്‍ 300 റണ്‍സ് ക്ലബിലെ അംഗമാണ് ഡേവിഡ് വാര്‍ണര്‍. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 315 റണ്‍സാണ് വാര്‍ണര്‍ പുറത്താകാതെ നേടിയത്. ഇതേസമയം, വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ 400* റണ്‍സ് റെക്കോര്‍ഡ് മറികടക്കാന്‍ വാര്‍ണറെ ഓസ്‌ട്രേലിയ അനുവദിച്ചില്ല. ഇതില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കെല്ലാം പരിഭവമുണ്ട്.

വിലക്കിന് ശേഷം

എന്തായാലും ടെസ്റ്റിലെ തിളക്കം നഷ്ടപ്പെട്ടിട്ടില്ലെന്ന് പാക് പരമ്പരയോടെ വാര്‍ണര്‍ തെളിയിച്ചു. പന്തുചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കിലായിരുന്നു ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും.ഈ വര്‍ഷത്തെ ആഷസ് പരമ്പരയിലൂടെ ഇരുവരും ടീമില്‍ തിരിച്ചെത്തി. സ്റ്റീവ് സ്മിത്തിന്റെ ഉജ്ജ്വലമായ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് ആഷസ് പരമ്പര സാക്ഷ്യം വഹിച്ചത്. എന്നാല്‍ മറുഭാഗത്ത് പരമ്പരയിലെ അഞ്ചു ടെസ്റ്റിലും താളം കണ്ടെത്താന്‍ വാര്‍ണറിന് കഴിയാതെ പോയി.

ഉജ്ജ്വല തിരിച്ചുവരവ്

ടെസ്റ്റില്‍ ഇനിയുമൊരു അവസരം വാര്‍ണറിന് കിട്ടുമോ? ആരാധകര്‍ സംശയം പൂണ്ടു നില്‍ക്കുമ്പോഴാണ് പാകിസ്താനെതിരായ ഹോം പരമ്പരയ്ക്ക് വാര്‍ണറിന്റെ പേര് ഓസ്‌ട്രേലിയ കൂട്ടിച്ചേര്‍ത്തത്. എന്തായാലും പാകിസ്താനെതിരെ വാര്‍ണര്‍ തിളങ്ങി. പരമ്പരയിലെ രണ്ടു മത്സരങ്ങളിലും (154, 335*) കംഗാരുക്കളുടെ വിജയശില്‍പ്പിയായിരുന്നു ഡേവിഡ് വാര്‍ണര്‍. കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയും അഡ്‌ലെയ്ഡില്‍ വാര്‍ണര്‍ കുറിച്ചു.

സെവാഗ് പറഞ്ഞത്

എന്തായാലും ടെസ്റ്റിലെ ഗംഭീരന്‍ മടങ്ങിവരവിന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനോടാണ് ഡേവിഡ് വാര്‍ണര്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്. ഒരു ഐപിഎല്‍ കാലത്ത് സെവാഗ് പറഞ്ഞ കാര്യങ്ങള്‍ അച്ചട്ടായി. 'ഐപിഎല്ലില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന സമയത്താണ് ഞാനും സെവാഗും തമ്മില്‍ അടുക്കുന്നത്. അക്കാലത്ത് സെവാഗ് പറഞ്ഞു, ട്വന്റി-20 -യെക്കാള്‍ ടെസ്റ്റില്‍ കൂടുതല്‍ മികവ് കാട്ടാന്‍ എനിക്കാവുമെന്ന്. പക്ഷെ അന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ വിശ്വസിച്ചില്ല'.

Most Read: ഇന്ത്യ vs വിന്‍ഡീസ്: സമ്മര്‍ദ്ദമകറ്റാം, വേഗവും കൂട്ടാം... പുതിയ പരിശീലന രീതിയുമായി ഇന്ത്യ, വീഡിയോ

ടെസ്റ്റ് എങ്ങനെ കളിക്കാം

'കാരണം വിരലിലെണ്ണാവുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമേ ഞാന്‍ കളിച്ചിരുന്നുള്ളൂ', ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡേവിഡ് വാര്‍ണര്‍ ഓര്‍ത്തെടുത്തു.ടെസ്റ്റിനെ ലളിതമായാണ് സെവാഗ് നോക്കിക്കാണുന്നത്. ഗ്രൗണ്ടില്‍ സ്ലിപ്പുണ്ടാവും. ഗള്ളിയുണ്ടാവും. മിക്കപ്പോഴും കവറുകള്‍ ഫീല്‍ഡര്‍മാരില്ലാതെ തുറന്നുകിടക്കും. പിന്നെയുള്ളത് മിഡ് വിക്കറ്റ്. അവിടെ ഒരു ഫീല്‍ഡറുണ്ടാവും. മിഡ് ഓഫിലും മിഡ് ഓണിലും ഫീല്‍ഡര്‍മാര്‍ കയറിയും നില്‍ക്കും. അതുകൊണ്ട് ബാറ്റു ചെയ്യാന്‍ എളുപ്പമാണ്.

Most Read: ഇന്ത്യ vs വിന്‍ഡീസ്: കരീബിയന്‍ കശാപ്പിന് കോലിപ്പട... എല്ലാ കണ്ണും സഞ്ജുവില്‍, പന്തിന് ഡു ഓര്‍ ഡൈ

ഉപദേശം ഫലിച്ചു

ഗ്രൗണ്ടിലെ പഴുതു നോക്കി ഷോട്ടു കളിച്ചാല്‍ ദിവസം മുഴുവന്‍ ക്രീസില്‍ നിലയുറിപ്പിക്കാം - ഐപിഎല്‍ ചൂടിനിടെയുള്ള അന്നത്തെ സംഭാഷണം വാര്‍ണര്‍ പൊടിതട്ടിയെടുത്തു. പാകിസ്താനെതിരായെ ഹോം പരമ്പരയില്‍ സെവാഗ് പറഞ്ഞപ്രകാരമാണ് താന്‍ ടെസ്റ്റ് കളിച്ചതെന്നും വാര്‍ണര്‍ വെളിപ്പെടുത്തി. കരിയറില്‍ ഇതുവരെ 81 ടെസ്റ്റ് മത്സരങ്ങളാണ് ഡേവിഡ് വാര്‍ണര്‍ കളിച്ചിരിക്കുന്നത്. 23 ടെസ്റ്റ് സെഞ്ച്വറികളും ഇദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

Story first published: Thursday, December 5, 2019, 14:51 [IST]
Other articles published on Dec 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X