വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാധകര്‍ക്ക് ഞെട്ടല്‍, അധികം വൈകാതെ വിരമിക്കും; വെളിപ്പെടുത്തി ഡേവിഡ് വാര്‍ണര്‍

David Warner says he might quit playing T20 cricket to prolong Test and ODI career

സിഡ്‌നി: വിരമിക്കല്‍ സൂചനയുമായി ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അധികം വൈകാതെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് വാര്‍ണര്‍ സൂചന നല്‍കിയിരിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കവെയാണ് ആരാധകരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വാര്‍ണര്‍ നടത്തിയിരിക്കുന്നത്. ഇത്തവണത്തെ ടി20 ലോകകപ്പ് കൂടി നേടിയാല്‍ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പാവും.

ടി20 ട്വന്റിയില്‍ ഇനി അധികവര്‍ഷം ഉണ്ടാകില്ല. ഞാന്‍ മത്സര ഷെഡ്യൂള്‍ കണ്ടിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയെന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ആഗ്രഹിക്കുന്ന സഹതാരങ്ങള്‍ക്ക് എല്ലാവിധ ആശംസയും നേരുന്നു. എബി ഡിവില്ലിയേഴ്‌സും വീരേന്ദര്‍ സെവാഗും മൂന്ന് ഫോര്‍മാറ്റിലും ഒരുപാട് കളിച്ചവരാണ്. എന്നാല്‍ അത് കടുത്ത വെല്ലുവിളിയാണ്. മൂന്ന് ചെറിയ കുട്ടികളാണുള്ളത്. ഭാര്യയെ ഒറ്റക്കായി തുടര്‍ച്ചയായി യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് ഒരു ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിക്കുന്നത്. അത് ടി20യാവും - വാര്‍ണര്‍ പറഞ്ഞു.

davidwarner

 ഐ ലീഗ്: ഗംഭീരം ഗോകുലം, ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ പൂട്ടി മലബാറിയന്‍സ് ഐ ലീഗ്: ഗംഭീരം ഗോകുലം, ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ പൂട്ടി മലബാറിയന്‍സ്

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് ഒരു വര്‍ഷം വിലക്ക് നേരിട്ട വാര്‍ണര്‍ തിരിച്ചുവരവില്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ട് ഏകദിന ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു വാര്‍ണര്‍.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ടി20 ലീഗുകളില്‍ കളിക്കുമോയെന്ന് വാര്‍ണര്‍ വ്യക്തമാക്കിയില്ല. ഓസ്‌ട്രേലിയക്കുവേണ്ടി 76 ടി20യില്‍ നിന്ന് 2079 റണ്‍സും 84 ടെസ്റ്റില്‍ നിന്ന് 7244 റണ്‍സും 119 ഏകദിനത്തില്‍ നിന്ന് 5136 റണ്‍സുമാണ് വാര്‍ണറുടെ സമ്പാദ്യം. 126 ഐപിഎല്ലില്‍ നിന്ന് 4706 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയുടെ എക്കാലത്തെയും വെടിക്കെട്ട് ഓപ്പണര്‍മാരുടെ പട്ടികയില്‍ മുന്‍നിരയിലാണ് വാര്‍ണറുടെ സ്ഥാനം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് വാര്‍ണര്‍ കളിക്കുന്നത്.

Story first published: Thursday, February 13, 2020, 9:28 [IST]
Other articles published on Feb 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X