For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവര്‍ വരട്ടെ, എന്തും പറയട്ടെ, പക്ഷേ... പരിഹസിക്കുന്നവര്‍ക്ക് വാര്‍ണറുടെ മറുപടി ഇങ്ങനെ

By Vaisakhan MK
David warner reacts to england fans

ലണ്ടന്‍: ഇംഗ്ലണ്ട് പിച്ചുകളില്‍ തനിക്ക് നേരിടേണ്ടി വരുന്ന പരിഹാസത്തെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് ഡേവിഡ് വാര്‍ണര്‍. താന്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്നത് ആസ്വദിക്കുകയാണ്. എത്ര പരിഹസിച്ചാലും അത് ഇല്ലാതാക്കാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി വീണ്ടും കളിക്കുക എന്ന ഭാഗ്യമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് പരിഹാസം അവര്‍ തുടരട്ടെയെന്നും വാര്‍ണര്‍ പറഞ്ഞു. നേരത്തെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വാര്‍ണര്‍ക്കും സ്മിത്തിനുമെതിരെ കടുത്ത രീതിയില്‍ പരിഹാസമുയര്‍ന്നിരുന്നു.

1

ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗറും റിക്കി പോണ്ടിംഗും ഇരുതാരങ്ങളെയും പരിഹസിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആരാധകരോട് സ്മിത്തിനെ കളിയാക്കരുതെന്ന് പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഇത്തരം രീതികള്‍ പിന്തുടരില്ലെന്ന് ഓയിന്‍ മോര്‍ഗന്‍ പറഞ്ഞിരുന്നു. ആരാധകരോട് കളിയാക്കരുതെന്ന് പറയുന്നത് അസംബന്ധമാണെന്നായിരുന്നു ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്‌റ്റോ പറഞ്ഞത്.

ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍വരാന്‍ അവകാശമുണ്ട്. അവര്‍ പണം മുടക്കിയാണ് കളി കാണാന്‍ എത്തുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് കളിക്കായാക്കണമെന്ന് തോന്നിയാല്‍ അവര്‍ കളിയാക്കുമെന്നും വാര്‍ണര്‍ പറഞ്ഞു. എനിക്ക് അതില്‍ പരാതിയില്ല. ആ കളിയാക്കലുകള്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഒന്നും പറയുന്നില്ലെന്നും വാര്‍ണര്‍ വ്യക്തമാക്കി. ആരാധകര്‍ മത്സരം കാണാന്‍ വരികയും കൈയ്യടിക്കുകയും ചെയ്യുന്നത് വലിയ കാര്യമാണ്. അതുപോലെ തന്നെയാണ് കളിയാക്കലുകളെന്നും വാര്‍ണര്‍ പറഞ്ഞു.

എനിക്ക് കളി ആസ്വദിക്കാന്‍ സാധിക്കുന്നതാണ് എല്ലാം. എന്നാല്‍ അത് സാധിക്കാതെ വന്നാല്‍, നിങ്ങള്‍ തിരിച്ചുവരാന്‍ ശ്രമിക്കും. അത് വലിയ കാര്യമാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. ആളുകളുടെ മുഖത്ത് ചിരി കാണാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എന്റെ രണ്ടാം അവസരം ഞാന്‍ മികച്ച രീതിയില്‍ ഉപയോഗിക്കുകയാണ്. രാജ്യത്തിനും ടീമിനും അഭിമാനമുയര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് മുന്നിലുള്ള ലക്ഷ്യമെന്നും വാര്‍ണര്‍ പറഞ്ഞു. ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം ന്യൂസിലന്റിനെതിരെയാണ്.

സെമി ഉറപ്പിക്കാന്‍ ഇന്ത്യ

ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങുന്നു. വിന്‍ഡീസ് ടൂര്‍ണമെന്റില്‍ പിടിച്ച് നില്‍ക്കാന്‍ ജയം ആവശ്യമായ സമയാണ് ഇത്. വിജയിച്ചിട്ടില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. അതേസമയം ഇന്ത്യക്ക് ജയിച്ചാല്‍ സെമി ഫൈനല്‍ ഏകദേശം ഉറപ്പിക്കാം. 11 പോയിന്റ് ടീമിന് ലഭിക്കും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യവും ഇന്ത്യക്ക് മുന്നിലുണ്ട്.

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങുന്നു. വിന്‍ഡീസ് ടൂര്‍ണമെന്റില്‍ പിടിച്ച് നില്‍ക്കാന്‍ ജയം ആവശ്യമായ സമയാണ് ഇത്. വിജയിച്ചിട്ടില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. അതേസമയം ഇന്ത്യക്ക് ജയിച്ചാല്‍ സെമി ഫൈനല്‍ ഏകദേശം ഉറപ്പിക്കാം. 11 പോയിന്റ് ടീമിന് ലഭിക്കും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യവും ഇന്ത്യക്ക് മുന്നിലുണ്ട്. അതേസമയം അഫ്ഗാനിസ്ഥാനെതിരെ കഷ്ടിച്ച് ജയിച്ചതിന്റെ ആവേശവു അതോടൊപ്പം ഭയവും ഇന്ത്യക്കൊപ്പമുണ്ട്. മുന്‍നിര ഒഴിച്ചുള്ള ബാറ്റിംഗ് നിര ഫോമിലേക്കുയരേണ്ടത് അത്യാവശ്യമാണ്.

വെസ്റ്റിന്‍ഡീസ് ന്യൂസിലന്റിനെതിരെ പൊരുതി തോറ്റതിന്റെ നിരാശയിലാണ്. എന്നാല്‍ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിയോടെ മാരക ഫോമിലാണ്. ക്രിസ് ഗെയിലിന്റെ തകര്‍പ്പും ടീമിനൊപ്പമുണ്ട്. നിക്കോളാസ് പൂരന്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, ഷെയ് ഹോപ് എന്നീ മികച്ച താരങ്ങളും വിന്‍ഡീസ് നിരയിലുണ്ട്. ബൗളിംഗില്‍ ഷെല്‍ഡണ്‍ കോട്രല്‍, ഒഷാനെ തോമസ് എന്നിവരുടെ കരുത്തും ടീമിന് ഗുണം ചെയ്യും. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി എന്നിവരിലാണ് പ്രതീക്ഷ. മഹേന്ദ്ര സിംഗ് ധോണി ഫോം കണ്ടെത്തുമെന്നും പ്രതീക്ഷയുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നീ മാരക ബൗളര്‍മാരും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നതാണ്.

Story first published: Thursday, June 27, 2019, 16:10 [IST]
Other articles published on Jun 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+