Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേവിഡ് വാര്‍ണറും ബാന്‍ക്രോഫ്റ്റും ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു; വിലക്ക് ഇനി പഴങ്കഥ

സിഡ്‌നി: പന്തു ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ക്രിക്കറ്റില്‍ നിന്നും വിലക്കുലഭിച്ച ഡേവിഡ് വാര്‍ണറും, കാമറൂണ്‍ ബാന്‍ക്രോഫ്റ്റും കളിയിലേക്ക് മടങ്ങിവരുന്നു. ക്ലബ്ബ് ക്രിക്കറ്റിലൂടെയാണ് ഇരുവരും ജൂലായില്‍ മടങ്ങിവരവിനൊരുങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഇവര്‍ക്ക് വിലക്ക് ലഭിച്ചിരുന്നെങ്കിലും ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കാന്‍ വിലക്കുണ്ടായിരുന്നില്ല.

വാര്‍ണറുമായും ബാന്‍ക്രോഫ്റ്റുമായും സംസാരിച്ചതായി നോര്‍ത്തേണ്‍ ടെറിട്ടറി ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ജോയല്‍ മോറിസണ്‍ വ്യക്തമാക്കി. ക്ലബ്ബ് തലത്തില്‍ നടക്കുന്ന ടി20, ഏകദിന മത്സരങ്ങളില്‍ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കും. ബിഗ് ബാഷ് ടൂര്‍ണമെന്റിന് സമാനമായ മത്സരങ്ങളിലും ഇരുവരും പങ്കെടുക്കും.

warner

ഇരുവര്‍ക്കും തിരിച്ചുവരാനായുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് മോറിസണ്‍ പറഞ്ഞു. ഓസ്‌ട്രേലിയയുടെ മികച്ച താരങ്ങളാണ് ഇരുവരും. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായും കളിക്കാരുടെ മാനേജര്‍മാരുമായും സംസാരിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ അവര്‍ക്ക് കളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വാര്‍ണര്‍ക്കും, ബാന്‍ക്രോഫ്റ്റിനും ഒപ്പം വിലക്ക് ലഭിച്ച സ്റ്റീവ് സ്മിത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഒരു വര്‍ഷത്തോളം കളിക്കളത്തില്‍നിന്നും വിട്ടുനിന്നാല്‍ ഇവര്‍ക്ക് പിന്നീട് തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ്ക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ കളിക്കാരുടെ വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ചും ആലോചന നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

Story first published: Tuesday, May 8, 2018, 8:36 [IST]
Other articles published on May 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+