ഹൈദരാബാദ്: ഐപിഎല്‍ കിരീടത്തിലേക്ക് ടീമിനെ നയിച്ച പഴയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ വീണ്ടും ക്യാപ്റ്റനായി നിയമിച്ച് സണ്‍ റൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ സീസണില്‍ കെയ്ന്‍ വില്യംസണും ഭുവനേശ്വര്‍ കുമാറുമാണ് ടീമിനെ നയിച്ചത്. ഓസ്ട്രേലിയന്‍ താരമായ വാര്‍ണര്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരുന്നില്ല.
മാര്‍ച്ച് അവസാനം ആരംഭിക്കുന്ന പുതിയ സീസണില്‍ വാര്‍ണര്‍ ആയിരിക്കും ക്യാപ്റ്റനെന്ന് ഹൈദരാബാദ് അറിയിച്ചു. ക്യാപ്റ്റനായി വീണ്ടും എത്തുന്നതിന്റെ ത്രില്ലില്‍ ആണെന്ന് വാര്‍ണര്‍ പറഞ്ഞു. ഇത്തരമൊരു അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെയ്ന്‍ വില്യംസണിനും ഭുവനേശ്വര്‍ കുമാറിനും നന്ദി അറിയിക്കുന്നു. ഈ വര്‍ഷം ട്രോഫി സ്വന്തമാക്കാന്‍ തന്റെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും വാര്‍ണര്‍ വ്യക്തമാക്കി.
കോലിയും ബാബറുമില്ലാത്ത ടി20 ടീമോ? ഓള് ടൈം ഇലവനിലില്ല, ഇന്ത്യയില്‍ നിന്നു 2 പേര്
വാര്‍ണര്‍ ആണ് 2016ല്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചത്. 2018ല്‍ വാര്‍ണര്‍ക്ക് വിലക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ ടീമില്‍ മടങ്ങിയെത്തിയ താരം ഗംഭീര പ്രകടനംതന്നെ പുറത്തെടുത്തു. ഇത്തവണയും പ്രകടനം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. മികച്ച ഫോമില്‍ കളിക്കുന്ന താരം കഴിഞ്ഞദിവസം ഓസ്ട്രേലിയയ്ക്കുവേണ്ടി ടി20യില്‍ 57 റണ്‍സ് നേടിയിരുന്നു.