For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആധുനിക ക്രിക്കറ്റിലെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്‌സ്മാനാര്? കോലിയല്ലാതെ മറ്റാരെന്ന് ഡേവിഡ് മില്ലര്‍

കേപ്ടൗണ്‍: ആധുനിക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. ഫിനിഷര്‍ റോളില്‍ മധ്യനിരയില്‍ തിളങ്ങുന്ന മില്ലര്‍ നിലയുറപ്പിച്ചാല്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു 2021ല്‍ മില്ലര്‍. ഇപ്പോഴിതാ ട്വിറ്ററിലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ നിലവിലെ ഏറ്റവും പ്രിയപ്പെട്ട ബാറ്റ്‌സ്മാനാരെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഡേവിഡ് മില്ലര്‍.

നിങ്ങളുടെ പ്രിയപ്പെട്ട ആധുനിക ക്രിക്കറ്റിലെ ബാറ്റ്‌സ്മാരാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് വിരാട് കോലിയല്ലാതെ മറ്റാരാണെന്നാണ് മില്ലര്‍ മറുപടി നല്‍കിയത്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് വിരാട് കോലി. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താനും കോലിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയിലും മികച്ച റെക്കോഡാണ് കോലിക്കുള്ളത്.

kohli

നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഇന്ന് ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ ടീം യാത്രതിരിക്കും. ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റെയ്ന്‍ നോക്കിയതിനാല്‍ ഇംഗ്ലണ്ടില്‍ മൂന്ന് ദിവസത്തെ ക്വാറന്റെയ്ന്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുള്ളത്. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന്‌ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യ കളിക്കുന്നത്.

വിരാട് കോലിയുടെ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷവെച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഇന്ത്യക്കായി 91 ടെസ്റ്റില്‍ നിന്ന് 52.38 ശരാശരിയില്‍ 7490 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 59.07 ശരാശരിയില്‍ 12169 റണ്‍സും 89 ടി20യില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സും കോലി നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക താരം കോലിയാണ്.

32കാരനായ കോലിക്ക് നിലവില്‍ 43 ഏകദിന സെഞ്ച്വറിയുണ്ട്. ഏഴ് സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് മറികടക്കാം. എന്നാല്‍ 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിലൂടെ കോലി ഈ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

31 കാരനായ മില്ലര്‍ 134 ഏകദിനത്തില്‍ നിന്ന് 3331 റണ്‍സും 81 ടി20യില്‍ നിന്ന് 1525 റണ്‍സുമാണ് നേടിയത്. പരിക്ക് താരത്തിന്റെ കരിയറില്‍ തിരിച്ചടി നല്‍കിയിരുന്നു. ടീമിന്റെ സ്ഥിരം അംഗമാവാന്‍ പലപ്പോഴും മില്ലര്‍ക്ക് സാധിക്കുന്നില്ല.

Story first published: Wednesday, June 2, 2021, 18:57 [IST]
Other articles published on Jun 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+