Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; മില്ലറുടെ പന്തുകൊണ്ട പോലീസുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു

കൊല്‍ക്കത്ത: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മരണമടഞ്ഞതിനുശേഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഏറ്റവും ഒടുവില്‍ ഐപിഎല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് അപകടമുണ്ടായിരിക്കുന്നത്. സിക്‌സര്‍ ബോള്‍ കണ്ണിനു കൊണ്ട പോലീസുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

മെയ് ഒമ്പതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയാണ് സംഭവം. പഞ്ചാബിന്റെ ഡേവിഡ് മില്ലര്‍ അടിച്ച പന്ത് ഗ്യാലറിയിലിരിക്കുകയായിരുന്നു അലോക് ഐച്ച് (53) എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ വലതുകണ്ണിനാണ് പതിച്ചത്. സ്‌റ്റേഡിയത്തിലെ ജി ബ്ലോക്കില്‍ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.

miller

ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കണ്ണിന് മാരകമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ കാഴ്ച തിരിച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ കഠിനായി പരിശ്രമിച്ചെങ്കിലും ഫലവത്തായില്ല. പന്തുവരുന്നത് ശ്രദ്ധയിപ്പെടാതിരുന്ന അലോക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴേക്കും അപകടം സംഭവിച്ചു കഴിഞ്ഞിരുന്നു.

തെക്കന്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അലോകിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. അങ്കിത് കേസരിയെന്ന ജൂനിയര്‍ ക്രിക്കറ്റ് താരം കഴിഞ്ഞ മാസമായിരുന്ന കൊല്‍ക്കത്തയില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ മരിച്ചത്. ഇതിന് പിന്നാലെ മറ്റൊരു കളിക്കാരനും അപകടം സംഭവിച്ചിരുന്നു.

Story first published: Sunday, May 17, 2015, 8:54 [IST]
Other articles published on May 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+