വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, പക്ഷെ ഇതുവരെ ഐപിഎല്‍ കളിച്ചിട്ടില്ല!

ബാബര്‍ ആസമുള്‍പ്പെടെയുള്ളവര്‍ ലിസ്റ്റിലുണ്ട്

ലോകത്തിലെ ഏതൊരു ക്രിക്കറ്ററും കളിക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റാണ് ഫ്രാഞ്ചൈസി ലീഗുകളുടെ വല്ല്യേട്ടനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐപിഎല്‍. ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന പ്രശസ്തി മാത്രമല്ല സാമ്പത്തികനേട്ടവും ഇതിനു പിന്നിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ഭൂരിഭാഗം താരങ്ങളും വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഐപിഎല്ലില്‍ കളിച്ചുകഴിഞ്ഞു.

ഇന്ത്യന്‍ യുവതാരങ്ങളെ മാത്രമല്ല വിദേശ യുവതാരങ്ങളെയും കരിയര്‍ മറ്റൊരു തലത്തിലേക്കു ഉയര്‍ത്തിയ ടൂര്‍ണമെന്റ് കൂടിയാണ് ഐപിഎല്‍. വിദേശ ടീമുകളുടെ ചില ക്യാപ്റ്റന്‍മാര്‍ക്കു ഐപിഎല്ലിലും നായകസ്ഥാനം ലഭിച്ചതായി നമുക്കു കാണാം. ഇംഗ്ലണ്ട് നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെയും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ക്യാപ്റ്റന്‍മാര്‍ കൂടിയാണ്. പക്ഷെ ചില വിദേശ ക്യാപ്റ്റന്‍മാര്‍ക്ക് ഐപിഎല്ലില്‍ ഇനിയും കളിക്കാന്‍ പോലും അവസരം ലഭിച്ചിട്ടില്ല. ഇവര്‍ ആരൊക്കെയാണെന്നറിയാം.

 ദസുന്‍ ഷനക (ശ്രീലങ്ക)

ദസുന്‍ ഷനക (ശ്രീലങ്ക)

ഐസിസിയുടെ ടി20 ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിനെ നയികുന്ന ദസുന്‍ ഷനക ഇനിയും ഐപിഎല്ലില്‍ അരങ്ങേറിയിട്ടില്ല. ലങ്ക പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ ഇതിനകം അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇതിനകം 50 ടി20കളില്‍ ഷനക കളിച്ചെങ്കിലും ഐപിഎല്ലിലേക്കു ഇനിയും വിളി വന്നിട്ടില്ല.
ടി20 കരിയറെടുത്താല്‍ അത്ര മികച്ച പ്രകടനല്ല അദ്ദേഹത്തിന്റേത്. 15.75 ശരാശരിയില്‍ 567 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 14 വിക്കറ്റുകളും വീഴ്ത്തി. ഇതാവാം ഐപിഎല്‍ ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കാന്‍ ഷനകയ്ക്കു കഴിയാത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമീപകാലത്തായി ഐപിഎല്ലില്‍ ലങ്കന്‍ താരങ്ങള്‍ക്കു മുമ്പത്തേതു പോലെ ഡിമാന്റും കുറവാണ്.
ടി20 ലോകകപ്പില്‍ വലിയ ദൗത്യമാണ് ഷനകയെ ഏല്‍പ്പിച്ചിരിക്കുന്നത്. മുന്‍ ചാംപ്യന്മാര്‍ കൂടിയായ ലങ്കയ്ക്കു ഇത്തവണ യോഗ്യതാ റൗണ്ട് മുതല്‍ കളിച്ചു തുടങ്ങേണ്ടതുണ്ട്. നെതര്‍ലാന്‍ഡ്‌സ്, അയര്‍ലാന്‍ഡ്, നമീബിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് ദ്വീപുകാര്‍. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനായാല്‍ മാത്രമേ ലങ്കയ്ക്കു സൂപ്പര്‍ 12ലേക്കു യോഗ്യത നേടാന്‍ കഴിയൂ.

 ബാബര്‍ ആസം (പാകിസ്താന്‍)

ബാബര്‍ ആസം (പാകിസ്താന്‍)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ ആസമിന്റെ സ്ഥാനം. പക്ഷെ പാക് വംശജനായതു കൊണ്ടു മാത്രം ബാബറിനെ ഇനിയും ഐപിഎല്ലില്‍ കാണാനായിട്ടില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് പാക് താരങ്ങളോടു ഐപിഎല്ലും നോ പറഞ്ഞത്. സമീപകാലത്തൊന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ സാധ്യതയില്ലാത്തതിനാല്‍ തന്നെ ബാബര്‍ ഉള്‍പ്പെടെയുള്ള പാക് താരങ്ങള്‍ക്കു ഐപിഎല്ലില്‍ കളിക്കാനും അവസരമുണ്ടാവില്ല.
നിലവില്‍ ഐസിസിയുടെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ബാബറിന് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ ഇനിയും കളിക്കാനായിട്ടില്ലെന്നത് നിരാശാജനകമാണ്. ടി20 ഫോര്‍മാറ്റില്‍ 46.9 ശരാശരിയില്‍ 2000ത്തിന് മുകളില്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 20 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പാക് ടീമിന്റെ നിര്‍ണായക താരം കൂടിയാണ് ബാബര്‍.

 ടെംബ ബവുമ (സൗത്താഫ്രിക്ക)

ടെംബ ബവുമ (സൗത്താഫ്രിക്ക)

സൗത്താഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ ടെംബ ബവുമയാണ് ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത മറ്റൊരു നായകന്‍. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയെ നയിക്കുന്നത് അദ്ദേഹമാണ്. ഈ വര്‍ഷമാദ്യമാണ് ബവുമ ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്കു വരുന്നത്. അദ്ദേഹത്തിനു കീഴില്‍ ടീം മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തു. ലോക ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ ടി20 പരമ്പരയില്‍ തോല്‍പ്പിക്കാനും സൗത്താഫ്രിക്കയ്ക്കു കഴിഞ്ഞിരുന്നു.
ടി20യില്‍ 126.9 ആണ് ബവുമയുടെ സ്‌ട്രൈക്ക് റേറ്റ്. 2019ല്‍ അരങ്ങേറിയ അദ്ദേഹം ഇതുവരെ കളിച്ചത് 16 ടി20കളിലാണ്. സമീപഭാവിയില്‍ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബവുമ.

Story first published: Sunday, September 12, 2021, 19:20 [IST]
Other articles published on Sep 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X