Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും സൗമ്യനായ ക്രിക്കറ്റ് താരമാണ് റെയ്‌ന: ഡാരന്‍ സമി

കിങ്‌സ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ പുകഴ്ത്തി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ ഡാരന്‍ സമി. കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും സൗമ്യനായ ക്രിക്കറ്റ് താരമാണ് റെയ്‌നയെന്നാണ് സമി അഭിപ്രായപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിനിടെ എം എസ് ധോണിയും സുരേഷ് റെയ്‌നയും ഒരേ ദിവസം വിരമിച്ചത് സംബന്ധിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സമി. 'ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും സൗമ്യനായ ക്രിക്കറ്റ് താരമാണ് സുരേഷ് റെയ്‌ന. വളരെ സ്‌റ്റൈലിഷ് ബാറ്റ്‌സ്മാനും എപ്പോഴും പ്രസാദത്തോടെയും ഇരിക്കുന്ന ആളാണ് റെയ്‌ന. ജോണ്ടി റോഡ്‌സ് ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡറായി റെയ്‌നയെ വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്'-സമി പറഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകനായ ധോണിയോടൊപ്പം വിരമിച്ചതിനാല്‍ റെയ്‌നയുടെ പടിയിറക്കത്തിന് അര്‍ഹിച്ച പരിഗണന ലഭിച്ചില്ല. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ കളിക്കുമ്പോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു റെയ്‌ന. എതിരാളികളുടെ നേട്ടം അവരേക്കാള്‍ മുമ്പെ ആഘോഷിക്കുന്ന റെയ്‌ന മൈതാനത്ത് എപ്പോഴും പ്രസരിപ്പോടെ നില്‍ക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ്. ധോണിയെപ്പോലൊരു ക്യാപ്റ്റന് പകരക്കാരനെ കണ്ടെത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണോ അത്രത്തോളം തന്നെ കഷ്ടപ്പാടാണ് ഗ്രൗണ്ടില്‍ എപ്പോഴും ഊര്‍ജ്ജ സ്വലതയോടെ നില്‍ക്കുന്ന റെയ്‌നയ്ക്ക് പകരക്കാരനെ കണ്ടെത്തുകയെന്നും സമി അഭിപ്രായപ്പെട്ടു.

darrensammy-raina

ഇന്ത്യയിലെ ആളുകളെക്കുറിച്ചുള്ള തന്റെ അനുഭവവും സമി പങ്കുവെച്ചു. ;ഇന്ത്യയിലെ ആളുകളുമായി മികച്ച അനുഭവമാണ് എനിക്കുള്ളത്. ക്രിക്കറ്റിനെ വളരെയധികം സ്‌നേഹിക്കുന്ന ആളുകളാണ് ഇന്ത്യയിലുള്ളത്. അതാണ് തോറ്റാലും ജയിച്ചാലും ഇന്ത്യയില്‍ കളിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടാനുള്ള കാരണം'-സമി പറഞ്ഞു. നേരത്തെ ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കവെ വംശീയാധിക്ഷേപം നേരിട്ട സംഭവം സമി തുറന്നു പറഞ്ഞത് വലിയ വിവാദമായിരുന്നു. തന്നെയും ശ്രീലങ്കയുടെ തിസാര പെരേരയേയും കാണികള്‍ കറുത്തവനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു സമി വെളിപ്പെടുത്തിയത്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 38 ടെസ്റ്റും 126 ഏകദിനവും 68 ടി20യും കളിച്ച സമി 3781 റണ്‍സും 209 വിക്കറ്റും നേടിയിട്ടുണ്ട്. രണ്ട് തവണ ടി20 ലോകകപ്പ് നേടിയ ഏക നായകനാണ് സമി. 2012,2016 ലോകകപ്പുകളിലാണ് സമി ഈ നേട്ടം സ്വന്തം പേരിലാക്കിയത്.

Story first published: Wednesday, September 2, 2020, 16:16 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+