Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്ക് ലഭിച്ച ആ മൂന്ന് താരങ്ങളുടെ ഭാവി എന്താകുമെന്ന് ആശങ്ക; ഓസീസ് മുന്‍ കോച്ച് ലീമാന്‍

സിഡ്‌നി: പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് ലഭിച്ച മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഓസ്‌ട്രേലിയുടെ മുന്‍ കോച്ച് ഡാരന്‍ ലീമാന്‍. അവര്‍ മൂന്നുപേരും നല്ലവരില്‍ നല്ലവരും മികച്ച കളിക്കാരുമാണ്. ഓരോ ദിവസവും അവരെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുന്നു. അവര്‍ ഒരു ദിവസം തീര്‍ച്ചയായും ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മടങ്ങിവരുമെന്നും ലീമാന്‍ റേഡിയോ ഫൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വീണ്ടും പ്രതാപകാലത്തേക്ക് തിരിച്ചുവരും. നല്ല ക്രിക്കറ്റ് കളിക്കുകയും അതുവഴി ഓസ്‌ട്രേലിയയോടുള്ള ബഹുമാനം തിരിച്ചുകിട്ടുകയും ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആറ് ആഴ്ചകള്‍ സംഘര്‍ഷത്തിന്റേതായിരുന്നു. വിലക്ക് ലഭിച്ച താരങ്ങളോട്് ഏവരും ക്ഷമിക്കും. അവരെല്ലാം നല്ല മനുഷ്യത്വമുള്ളവരാണ്. ഞാനവരെ അത്രയധികം സ്‌നേഹിക്കുന്നു, ലീമാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

steve

അവരോട് സംസാരിക്കാറുണ്ട്. തുടക്കത്തിലെ മാനസിക വിഷമത്തില്‍ നിന്നും അവര്‍ തിരിച്ചുവരുമെന്നും ലീമാന്‍ വ്യക്തമാക്കി. പുതിയ കോച്ച് ജസ്റ്റിന്‍ ലാംഗറെക്കുറിച്ചും മുന്‍ കോച്ച് വാചാലനായി. ലീമാന് ഓസ്‌ട്രേലിയയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ കഴിയും. മികച്ച യുവസംഘമാണ് ഓസ്‌ട്രേലിയയുടേത്. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നത് ആരെയും സന്തോഷിപ്പിക്കും ലാംഗര്‍ക്ക് തന്റെ ജോലി മനോഹരമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ലീമാന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ ക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. അന്ന് ടീമിന്റെ കോച്ച് ആയിരുന്ന ഡാരന്‍ ലീമാന്‍ പിന്നീട് രാജിവെക്കുകയും ചെയ്തു.

Story first published: Monday, May 7, 2018, 9:26 [IST]
Other articles published on May 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+