For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മിത്തിന്റെ പൊട്ടിക്കരച്ചില്‍ സഹിച്ചില്ല; ഓസീസ് കോച്ച് ലേമാനും രാജിവെച്ചു

സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സമീപകാലത്തൊന്നുമില്ലാത്ത തരത്തിലുള്ള വലിയ വിവാദങ്ങളിലൂടെ കടന്നുപോകവെ ടീം കോച്ച് ഡാരന്‍ ലേമാനും രാജിവച്ചു. പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ഒരു വര്‍ഷത്തേക്ക് വിലക്കിയ സ്റ്റീവ് സ്മിത്ത് നാട്ടില്‍ തിരിച്ചെത്തിയ ശേഷം വികാരനിര്‍ഭരമായ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷതമായുള്ള ലേമാന്റെ രാജി പ്രഖ്യാപനം.

ലേമാന്‍ രാജിവെക്കേണ്ടതില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഗ്രൗണ്ടില്‍ കളിക്കാരുടെ അസാധാരണ പെരുമാറ്റത്തില്‍ ലേമാന്‍ കുപിതനായിരുന്നെന്നും പന്തില്‍ കൃത്രിമം കാണിച്ചതില്‍ കോച്ചിന് യാതൊരു പങ്കും ഇല്ലെന്നുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

darren

എന്നാല്‍ ലേമാന്‍ അറിയാതെ പന്തില്‍ കൃത്രിമം നടക്കില്ലെന്ന തരത്തില്‍ ചില താരങ്ങള്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല, കോച്ചിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒട്ടേറെ ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ലേമാന്‍ സ്ഥാനം രാജിവെച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കൊടുവില്‍ ലേമാന്‍ സ്ഥാനം ഒഴിയും. നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ആറു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നത്.

Story first published: Friday, March 30, 2018, 10:31 [IST]
Other articles published on Mar 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+