വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആധുനിക ക്രിക്കറ്റിലെ ടോപ് ഫോര്‍ ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് ഗഫ്, രോഹിത് ശര്‍മയില്ല

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ ഡാരന്‍ ഗഫ്

1

ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കാന്‍ പറഞ്ഞാല്‍ ആദ്യം മനസിലേക്കെത്തുന്ന പേരുകള്‍ വിരാട് കോലി, രോഹിത് ശര്‍മ, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ ആസം എന്നിവരുടേതൊക്കെ ആയിരിക്കും. ഇതില്‍ ആരാണ് ഏറ്റവും മികച്ചവനെന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാവും ഉണ്ടാവുക. ഇപ്പോഴിതാ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ ഡാരന്‍ ഗഫ്.

ഇന്ത്യയുടെ വിരാട് കോലിയെയാണ് ഗഫ് ആദ്യം തിരഞ്ഞെടുത്തത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും അടുത്തിടെ വരെ കോലിക്ക് 50ന് മുകളില്‍ ശരാശരിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലി മോശം ഫോമിലാണ്. 70 സെഞ്ച്വറികള്‍ നേടിയ കോലി 71ാം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലിലും കോലി പ്രതീക്ഷക്കൊത്ത പ്രകടനമല്ല കാഴ്ചവെച്ചത്. 101 ടെസ്റ്റില്‍ നിന്ന് 8043 റണ്‍സും 260 ഏകദിനത്തില്‍ നിന്ന് 12311 റണ്‍സും 97 ടി20യില്‍ നിന്ന് 3296 റണ്‍സുമാണ് കോലിയുടെ പേരിലുള്ളത്.

1

രണ്ടാമതായി അദ്ദേഹം തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെയാണ്. ഇംഗ്ലണ്ട് ടെസ്റ്റ് നായകനായിരുന്ന റൂട്ട് മോശം പ്രകടനത്തെത്തുടര്‍ന്ന് കഴിഞ്ഞിടെ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. നായകനെന്ന നിലയില്‍ വലിയ മികവ് കാട്ടിയില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ റൂട്ട് അസാധ്യ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി തീര്‍ച്ചയായും റൂട്ടിനെ പരിഗണിക്കാം. 117 ടെസ്റ്റില്‍ നിന്ന് 9889 റണ്‍സും 152 ഏകദിനത്തില്‍ നിന്ന് 6109 റണ്‍സും 32 ടി20യില്‍ നിന്ന് 893 റണ്‍സും റൂട്ടിന്റെ പേരിലുണ്ട്.

മൂന്നാമതായി കെയ്ന്‍ വില്യംസണെയാണ് തിരഞ്ഞെടുത്തത്. ന്യൂസീലന്‍ഡ് നായകനായി വില്യംസണ്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ്. സമീപകാലത്തെ ഫോം അത്ര മികച്ചതല്ലെങ്കിലും വില്യംസണ്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. 86 ടെസ്റ്റില്‍ നിന്ന് 7272 റണ്‍സും 151 ഏകദിനത്തില്‍ നിന്ന് 6174 റണ്‍സും 74 ടി20യില്‍ നിന്ന് 2021 റണ്‍സുമാണ് വില്യംസണിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനാണ് വില്യംസണ്‍.

2

നാലാമതായി സ്റ്റീവ് സ്മിത്തിനെയല്ല ഗഫ് പരിഗണിച്ചത്. ഓസീസ് സ്റ്റാര്‍ ബാറ്റ്‌സ്മാനായ സ്മിത്തിനെ തഴഞ്ഞ് പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സ്മിത്ത് ടെസ്റ്റില്‍ അസാമാന്യ പ്രതിഭയാണെങ്കിലും പരിമിത ഓവറില്‍ വലിയ മികവ് അവകാശപ്പെടാനാവില്ല. എന്നാല്‍ ബാബര്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നു. നിലവില്‍ ഏകദിന, ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ബാബറാണ് തലപ്പത്തുള്ളത്. 40 ടെസ്റ്റില്‍ നിന്ന് 2851 റണ്‍സും 86 ഏകദിനത്തില്‍ നിന്ന് 4261 റണ്‍സും 74 ടി20യില്‍ നിന്ന് 2686 റണ്‍സുമാണ് ബാബറിന്റെ പേരിലുള്ളത്.

3

ഭാവിയിലേക്കെത്തുമ്പോള്‍ ഇവരുടെ സിംഹാസനങ്ങള്‍ തകര്‍ന്നേക്കും. കോലിയും വില്യംസണുമെല്ലാം ഫോം ഔട്ടിലൂടെയാണ് കടന്ന് പോകുന്നത്. മുഹമ്മദ് റിസ്വാന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളെല്ലാം മികച്ച ബാറ്റ്‌സ്മാന്റെ പട്ടികയിലേക്ക് ഉയര്‍ന്നു വന്നേക്കും. പല സൂപ്പര്‍ താരങ്ങളുടെയും കരിയര്‍ അവസാന ഘട്ടത്തിലാണെന്ന് പറയാം. നിരവധി യുവതാരങ്ങള്‍ ഇതിനോടകം മികവ് കാട്ടി ഉയര്‍ന്നുവന്നിട്ടുണ്ട്.

Story first published: Thursday, May 19, 2022, 15:05 [IST]
Other articles published on May 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X