ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി; തോറ്റെങ്കിലും പരമ്പര സ്വന്തം
മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേതുമായ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. മൂന്നു മത്സരങ്ങളുടെ പരപമ്പര ഇതോടെ 2-1 എന്ന നിലയില്‍ ഇന്ത്യയ്ക്കു സ്വന്തമായി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 48.5 ഓവറില്‍ ലക്ഷ്യത്തിലെത്തി.

ഒരിക്കല്‍ക്കൂടി സ്മൃതി മന്ദാന തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചെങ്കിലും മറ്റു കളിക്കാര്‍ക്ക് മികവിലേക്കുയരാനായില്ല. മന്ദാന 66 റണ്‍സെടുത്തപ്പോള്‍ പൂനം റൗട്ട് 56 റണ്‍സെടുത്തു. ദീപ്തി ശര്‍മ(27)യും ശിഖ പാണ്ഡെ(26)യും വാലറ്റത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. ഇംഗ്ലണ്ടിനായി കാതറിന്‍ ബ്രണ്ട് 5 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനായി ഡാനിയേല വാട്ട് 56 റണ്‍സ് നേടി. ഹെതര്‍ നൈറ്റ്(47), ജോര്‍ജ് എല്‍വിസ്(33), തംസിന്‍ ബേമോണ്ട്(21) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കുവേണ്ടി ജുലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ശിഖ പാണ്ഡെയും പൂനം യാദവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇരു ടീമുകളും തമ്മില്‍ 3 ടി20 മത്സരങ്ങളും കളിക്കുന്നുണ്ട്. ആദ്യ മത്സരം തിങ്കളാഴ്ച നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications