വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി മോശം ക്യാപ്റ്റനോ? പുതിയ ഐഡിയകള്‍ അംഗീകരിക്കാന്‍ മടിയോ? വെറ്റോറി പറയുന്നത് ഇങ്ങനെ...

ആര്‍സിബിയില്‍ നേരത്തേ ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്

By Manu
കോലി മോശം ക്യാപ്റ്റനോ? വെട്ടോറി പറയുന്നത് ഇങ്ങനെ

ബെംഗളൂരു: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ കിരീടമില്ലാതെ പൂര്‍ത്തിയാക്കിയതോടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. കോലിയുടെ മോശം ക്യാപ്റ്റന്‍സിയാണ് ആര്‍സിബിക്കു ഇത്രയും വലിയൊരു തിരിച്ചടി നേരിടാന്‍ കാരണമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍സിഹി ഇത്തവണ ഫിനിഷ് ചെയ്തത്.

ലോകകപ്പ്: ഈ റെക്കോര്‍ഡുകള്‍ ആരും സ്വപ്‌നം കാണേണ്ട, അസാധ്യം!! കിങായി സച്ചിന്‍ ലോകകപ്പ്: ഈ റെക്കോര്‍ഡുകള്‍ ആരും സ്വപ്‌നം കാണേണ്ട, അസാധ്യം!! കിങായി സച്ചിന്‍

നേരത്തേ ആര്‍സിബിയില്‍ താരമായും കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ ഡാനിയേല്‍ വെറ്റോറി കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിലയിരുത്തുകയാണ്.

മികച്ച ക്യാപ്റ്റനെന്ന് വെറ്റോറി

മികച്ച ക്യാപ്റ്റനെന്ന് വെറ്റോറി

കോലി വളരെ മികച്ച ക്യാപ്റ്റനാണെന്നാണ് വെറ്റോറിയുടെ അഭിപ്രായം. താനോ, മറ്റേതെങ്കിലും കോച്ചുമാരോ സംസാരിക്കുകയാണെങ്കില്‍ അതെല്ലാം വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന താരമാണ് കോലി. എന്താണ് ബെസ്‌റ്റെന്നും അത് എങ്ങനെ ടീമിനെ ബാധിക്കുമെന്നും എന്നൊക്കെ കോലി തങ്ങളോടു ചോദിക്കാറുണ്ടെന്നും വെറ്റോറി വ്യക്തമാക്കി. മികച്ചൊരു ക്യാപ്റ്റന് മാത്രമേ ഇത്തരത്തില്‍ പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും അവ നടപ്പാക്കാനുമുള്ള ചങ്കൂറ്റമുണ്ടാവുകയുള്ളൂവെന്നും വെറ്റോറി ചൂണ്ടിക്കാട്ടി.

നിരവധി ഉദാഹരണങ്ങള്‍

നിരവധി ഉദാഹരണങ്ങള്‍

കോലി മികച്ച ക്യാപ്റ്റനാണെന്നതിന് ചില ഉദാഹരണങ്ങളും വെറ്റോറി ചൂണ്ടിക്കാട്ടുന്നുണ്ട്. കളിക്കളത്തിലെ ആവേശവും ഊര്‍ജവും വിജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും കോലിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് കോലിയെ വിശേഷിപ്പിക്കുന്നത് കളിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥതയും കഠിനാധ്വാനവും കൊണ്ടാണ്.
എല്ലാവരും കോലിയുടെ ജിം രീതികള്‍ പിന്തുടരാനാണ് ശ്രമിക്കുന്നത്. ഓരോ മല്‍സരത്തിനും അദ്ദേഹം നടത്തുന്ന തയ്യാറെടുപ്പുകളും പലരും മാതൃകയാക്കാറുണ്ട്. ഇവയെല്ലാം കോലി മികച് ക്യാപ്റ്റനാണെന്ന് അടിവരയിടുന്ന കാര്യങ്ങളാണെന്നും വെറ്റോറി വിലയിരുത്തി.

പോസിറ്റീവായി കാണും

പോസിറ്റീവായി കാണും

ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തും കോലിയുമായുള്ള ചര്‍ച്ചയ്ക്കു വിഷയമാവാറുണ്ടെന്ന് വെറ്റോറി വ്യക്തമാക്കി. കളിയെ കൂടുതല്‍ മികച്ച രീതിയില്‍ മനസ്സിലാക്കുന്നതിനാണ് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറുള്ളത്. എന്തിനെയും പോസിറ്റീവായി മാത്രമേ കോലി കാണാറുള്ളൂവെന്നും വെറ്റോറി വിശദമാക്കി.
കളിക്കാരനായും കോച്ചായും ആര്‍സിബിക്കൊപ്പം ആറു വര്‍ഷങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ ആര്‍സിബി ഐപിഎല്ലില്‍ റണ്ണറപ്പായപ്പോള്‍ ടീമിനെ നയിച്ചത് വെറ്റോറിയായിരുന്നു. 2016ല്‍ ടീം വീണ്ടും ഫൈനലില്‍ കടന്നപ്പോള്‍ അദ്ദേഹം പരിശീലകസ്ഥാനത്തുമുണ്ടായിരുന്നു.

Story first published: Tuesday, May 7, 2019, 11:21 [IST]
Other articles published on May 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X