Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റെയിന്‍ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും പുറത്ത്?

ദില്ലി: പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും പുറത്തിരിക്കേണ്ടിവന്ന ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ മൂന്നാം മത്സരത്തിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മൂന്നാം ടെസ്റ്റില്‍ മത്സരിക്കുന്നതിന്റെ മുന്നോടിയാിയ ഫിസിയോയുടെ നേതൃത്വത്തില്‍ സ്‌റ്റെയിനിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിട്ടുണ്ട്.

സ്‌റ്റെയിന്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ച കൈക്കൊള്ളുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. സ്റ്റെയിനിന്റെ അഭാവത്തില്‍ മറ്റുകളിക്കാര്‍ ഗ്രൗണ്ടില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. നാഗ്പൂര്‍ വിദര്‍ഭ സ്റ്റേഡിയത്തില്‍ ബുധനാഴ്ചയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ്.

dalesteyn-hands

ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ സീരീസില്‍ 1-0 എന്ന നിലയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ബെംഗളുരിവില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ നാലുദിനവും മഴയായതിനാല്‍ കളി ഉപേക്ഷിക്കുകയായിരുന്നു. ടി20 യിലും ഏകദിനത്തിനും മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ടെസ്റ്റില്‍ ഇതുവരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല.

സ്റ്റെയിന്‍ ടീമിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ കളിയില്‍ മേധാവിത്വം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. എന്നലാല്‍, മൂന്നാം ടെസ്റ്റിലും സ്റ്റെയിന്‍ കളിക്കുന്ന കാര്യം സംശയത്തിലായതോടെ ടീം മാനേജ്‌മെന്റ് ആശങ്കയിലാണ്.

Story first published: Tuesday, November 24, 2015, 9:15 [IST]
Other articles published on Nov 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+