Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌റ്റെയ്‌നും ഫിലാന്‍ഡറും രണ്ടാം ടെസ്റ്റിനില്ല; നടുവൊടിഞ്ഞ് ദക്ഷിണാഫ്രിക്ക!

ബെംഗളൂരു: 1-0 ന്റെ ലീഡുമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയ്്ക്ക് സന്തോഷവാര്‍ത്ത. ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളിംഗ് ജോഡിയായ ഡെയ്ല്‍ സ്‌റ്റെയ്‌നും വെര്‍ണല്‍ ഫിലാന്‍ഡറും കളിക്കാനിറങ്ങില്ല എന്നതാണ് ആ വാര്‍ത്ത. പരിക്കേറ്റാണ് രണ്ടുപേരും കളിയില്‍ നിന്നും ഒഴിവായത്. വെര്‍ണല്‍ ഫിലാന്‍ഡര്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് തന്നെ പുറത്തായി. സ്‌റ്റെയ്ന്‍ മൂന്നാം ടെസ്റ്റിന് തിരിച്ചെത്തിയേക്കും.

നവംബര്‍ 14 ശനിയാഴ്ചയാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റ് തുടങ്ങുക. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടെസ്റ്റ്. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം എ ബി ഡിവില്ലിയേഴ്‌സിന്റെ നൂറാം ടെസ്റ്റ് കൂടിയാണ് ഇത്. ഡിവില്ലിയേഴ്‌സിന്റെ നൂറാം ടെസ്റ്റിന് ഫിലാന്‍ഡറിന് പുറമേ സ്‌റ്റെയിനിന്റെ സേവനവും തങ്ങള്‍ക്ക് ഉണ്ടാകില്ല എന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഷിം ആംല സ്ഥിരീകരിച്ചു.

dale-steyn

ഇന്ന് ലോകത്തെ ഒന്നാം നമ്പര്‍ ഫാസ്റ്റ് ബൗളറായിട്ടാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ കരുതപ്പെടുന്നത്. മികച്ച ഫാസ്റ്റും കൃത്യതയുമാണ് സ്റ്റെയ്ന്റെ ആയുധങ്ങള്‍. ഒന്നാം ടെസ്റ്റില്‍ പക്ഷേ സ്റ്റെയ്‌ന് തിളങ്ങാനായിരുന്നില്ല. സ്പിന്നര്‍മാരാണ് മൊഹാലിയില്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. സ്റ്റെയ്‌നെക്കാള്‍ ഇന്ത്യയ്ക്ക് ആശ്വാസം പകരുക ഫിലാന്‍ഡറിന്റെ അഭാവമായിരിക്കും. മൊഹാലിയില്‍ രണ്ടിന്നിംഗ്‌സിലും ശിഖര്‍ ധവാനെ പൂജ്യത്തിന് പുറത്താക്കിയത് ഫിലാന്‍ഡറാണ്.

ട്വന്റി 20, ഏകദിന പരമ്പരകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയെങ്കിലും ജയിക്കുക എന്നത് അഭിമാനത്തിന്റെ പ്രശ്‌നമാണ്. മൊഹാലിയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടെങ്കിലും സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യ കളി ജയിച്ചു. 108 റണ്‍സിനാണ് ഇന്ത്യ കളി ജയിച്ചത്. സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും എട്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Friday, November 13, 2015, 15:27 [IST]
Other articles published on Nov 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+