വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരിക്ക് വിട്ടുമാറാതെ സ്റ്റെയിന്‍, മന്‍സി സൂപ്പര്‍ ലീഗിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും

സിഡ്‌നി: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ടെയ്ന്‍ സ്റ്റെയിന്റെ പരിക്ക് വീണ്ടും വില്ലനാകുന്നു. മന്‍സി സൂപ്പര്‍ ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സുമായി കരാറൊപ്പിട്ട സ്റ്റെയിന് പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. തോളിനേറ്റ പരിക്കാണ് ഇത്തവണ സ്റ്റെയിന് വില്ലനായത്. ഇതോടെ മന്‍സി സൂപ്പര്‍ ലീഗിലെ ആദ്യ മത്സരങ്ങള്‍ സ്റ്റെയിന് നഷ്ടമാകുമെന്ന് മെല്‍ബണ്‍ സ്റ്റാര്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

സ്റ്റെയിനിന്റെ അഭാവത്തില്‍ പാകിസ്താന്‍ ബൗളര്‍ ഹാരിസ് റൗഫിനെ മെല്‍ബണ്‍ സ്റ്റാര്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019ലെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ കലന്തേഴ്‌സിനുവേണ്ടി കളിച്ചിട്ടുള്ള താരമാണ് റൗഫ്. നഥാന്‍ കോള്‍ട്ടര്‍നെയ്ല്‍,ഹില്‍ട്ടന്‍ കാര്‍ട്ട്‌റൈറ്റ് തുടങ്ങിയവരെല്ലാം മെല്‍ബണ്‍ സ്റ്റാര്‍സിനൊപ്പമുണ്ട്. സ്റ്റെയിനിന്റെ വിശ്രമത്തിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്.

dalesteyn-

<strong>ഐപിഎല്‍ ലേലം: ഫിഞ്ച് 'കറക്കം' തുടരുന്നു, ആര്‍സിബി എട്ടാം തട്ടകം, റെക്കോര്‍ഡ് </strong>ഐപിഎല്‍ ലേലം: ഫിഞ്ച് 'കറക്കം' തുടരുന്നു, ആര്‍സിബി എട്ടാം തട്ടകം, റെക്കോര്‍ഡ്

തോളിന്റെ വേദന അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. അദ്ദേഹം ടീമിന്റെ നിര്‍ണ്ണായക താരമായിരുന്നു. നിര്‍ഭാഗ്യവശാല്‍ പരിക്ക് തിരിച്ചടിയായി. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ അദ്ദേഹം കായിക ക്ഷമത വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. മെല്‍ബണ്‍ സ്റ്റാര്‍ ഫിസിയോതറാപ്പിസ്റ്റ് ടോമി സിംസിക്ക് പറഞ്ഞു. സ്റ്റെയിനിക്ക് പരിക്ക് ഐപിഎല്‍ താരലേലത്തിലും പ്രതിഫലിക്കുമെന്നുറപ്പ്.

Story first published: Thursday, December 19, 2019, 17:36 [IST]
Other articles published on Dec 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X