Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാംഗ്ലൂരിനെ രക്ഷിക്കാന്‍ സൂപ്പര്‍ ബൗളറെത്തുന്നു; കോലിക്കും സംഘത്തിനും പ്രതീക്ഷ

ബാംഗ്ലൂരിനെ രക്ഷിക്കാന്‍ സൂപ്പര്‍ ബൗളറെത്തുന്നു

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ തുടര്‍തോല്‍വികളാല്‍ വലയുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ രക്ഷിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ എത്തുന്നു. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ സ്റ്റെയ്ന്‍ ബാംഗ്ലൂരിന് വേണ്ടി കളിക്കുമെന്നാണ് സൂചന. പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഓസ്‌ട്രേലിയന്‍ ബൗളര്‍ നഥാന്‍ കൗള്‍ട്ടര്‍ നില്ലിന് പകരമായിട്ടാണ് സ്റ്റെയ്ന്‍ എത്തുക.

dalesteyn

തന്റെ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോയും ഇന്ത്യന്‍ വിസയും സ്‌റ്റെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 2008 മുതല്‍ 2011 വരെ ബാംഗ്ലൂരിന്റെ താരമായിരുന്ന സ്‌റ്റെയ്ന്‍ പിന്നീട് ഗുജറാത്ത് ലയണ്‍സിനുവേണ്ടിയും കളിച്ചു. ഐപിഎല്ലില്‍ 90 മത്സരങ്ങളില്‍നിന്നുമായി 92 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഡിസംബറില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ താരത്തിന് 1.5 കോടി രൂപ അടിസ്ഥാന വിലയിട്ടിരുന്നെങ്ക0ിലും ആരും ടീമിലെടുത്തില്ല.

നടപ്പുസീസണില്‍ മോശമല്ലാത്ത പ്രകടനമാണ് വെറ്ററന്‍ പേസര്‍ നടത്തുന്നത്. പാക്കിസ്ഥാന്‍ ശ്രീലങ്ക ടീമുകള്‍ക്കെതിരായ സൗത്ത് ആഫ്രിക്കയുടെ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ സ്റ്റെയ്ന്‍ ലോകകപ്പ് ടീമിലും ഉള്‍പ്പെടുമെന്നാണ് സൂചന. ആറു മത്സരങ്ങളില്‍ ആറും തോറ്റുകഴിഞ്ഞ ബാംഗ്ലൂര്‍ ടീമിനായി സ്‌റ്റെയ്ന്‍ എത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ശനിയാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ബാംഗ്ലൂരിന്റെ നിര്‍ണായക മത്സരം.

Story first published: Saturday, April 13, 2019, 8:51 [IST]
Other articles published on Apr 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+