വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: റിഷഭോ, ഡിക്കെയോ? ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചയാളെക്കുറിച്ച് സ്റ്റെയ്ന്‍

ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്

ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ആരായിരിക്കണം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. റിഷഭ് പന്തും വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികുമാണ് ഈ സ്ഥാനത്തേക്കു മല്‍സരംഗത്തുള്ളത്. സൗത്താഫ്രിക്കയുമായി നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുകയാണ് റിഷഭ്. എന്നാല്‍ ഡികെയ്ക്കു സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളാണ്.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

1

പരമ്പരയിലെ നാലു കളികളിലും റിഷഭ് ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോള്‍ കാര്‍ത്തിക് ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. നാലാം ടി20യില്‍ കരിയറിലെ ആദ്യ ഫിഫ്റ്റി കുറിച്ച ഡികെ പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു. ഇതോടെ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത അദ്ദേഹം വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. റിഷഭ്, കാര്‍ത്തിക് ഇവരില്‍ ആരെ ഇന്ത്യന്‍ ടീമിലെടുക്കണമെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.

1

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ റിഷഭ് പന്തിനേക്കാള്‍ ദിനേശ് കാര്‍ത്തിക്കിനാണ് ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു മുന്‍തൂക്കമുള്ളതെന്നു ഡെയ്ല്‍ സ്റ്റെയ്ന്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ റിഷഭ് ബാറ്റിങില്‍ പിഴവുകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ നിന്നും താരം പാഠം പഠിക്കുകയും ചെയ്യുന്നില്ല. കാര്‍ത്തികാവട്ടെ തനിക്കു ലഭിച്ച അവസരം നന്നായി വിനിയോഗിക്കുകയും ചെയ്തു. ലോകകപ്പ് ടീമിലേക്കു ഫോമിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇന്ത്യ താരങ്ങളെ പരിഗണിക്കേണ്ടതെന്നും സ്റ്റെയ്ന്‍ വ്യക്തമാക്കി.

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

3

ദിനേശ് കാര്‍ത്തിക് നിങ്ങള്‍ക്കു ലോകകപ്പ് നേടിത്തരും. മികച്ച ഫോമിലൂടെ അദ്ദേഹം കടന്നു പോവുകയാണെങ്കില്‍ നിങ്ങള്‍ ഡിക്കെയെ ടീമിലെടുക്കണം. പ്രശസ്തി നോക്കിയാണ് ടീമുകള്‍ കളിക്കാരെ തിരഞ്ഞെടുക്കാറുള്ളത്.
പക്ഷെ ഡിക്കെ ഇപ്പോള്‍ ഗംഭീര ഫോമിലാണ്. ഇതേ ഫോം അദ്ദേഹം ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യ ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു പറക്കുമ്പോള്‍ വിമാനത്തില്‍ ആദ്യം സ്ഥാനമുറപ്പിക്കുന്നവരില്‍ ഒരാള്‍ കാര്‍ത്തികായിരികികുമെന്നും ഡെയ്ല്‍ സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

4

ഗ്രൗണ്ടിലെത്തിയാല്‍ സാഹചര്യം വിലയിരുത്താനും ബൗളറുടെ പ്ലാന്‍ മനസ്സിലാക്കി ബാറ്റ് ചെയ്യാനുള്ള കഴിവ് ദിനേശ് കാര്‍ത്തികിനുണ്ടെന്നു ഡെയ്ല്‍ സ്റ്റെയ്ന്‍ നിരീക്ഷിച്ചു.
ആദ്യത്തെ ബോള്‍ മുതല്‍ ബൗണ്ടറിയടിക്കാനുള്ള കഴിവ് കാര്‍ത്തികിനുണ്ട്. ഇതു മല്‍സരം പൂര്‍ത്തിയാക്കാന്‍ അനുയോജ്യനായ താരമാക്കി അദ്ദേഹത്തെ മാറ്റുകയും ചെയ്യുന്നതായി സ്‌റ്റെയ്ന്‍ വിലയിരുത്തി.

IPL: വമ്പന്‍ താരങ്ങള്‍, ഇവരും ആര്‍സിബിക്കായി കളിച്ചു- നിങ്ങളറിയുമോ?

5

ദിനേശ് കാര്‍ത്തികിന്റെ പക്കല്‍ എല്ലാ തരത്തിലുമുള്ള ഷോട്ടുകളുമുണ്ടെന്നു ഡെയ്ല്‍ സ്റ്റെയ്ന്‍ അഭിപ്രായപ്പെട്ടു. റിവേഴ്‌ല് സ്വീപ്പ്, സ്വീപ്പ്, സ്‌കൂപ്പ് തുടങ്ങി എല്ലാ തരത്തിലുള്ള ഷോട്ടുകളും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍പ്പോലും ഡികെയ്ക്കു കളിക്കാന്‍ സാധിക്കും. ഇതു ബൗളര്‍മാര സമ്മര്‍ദ്ദത്തിലാക്കുകും ചെയ്യും. എങ്ങനെയാണ് ബൗളര്‍ ചിന്തിക്കുന്നതെന്നു മനസ്സിലാക്കാന്‍ ഡിക്കെയ്ക്കു കഴിയും. അതിനാല്‍ തന്നെ ഏതൊരു ബൗളര്‍ക്കും അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുക ദുഷ്‌കരമാക്കി തീര്‍ക്കുമെന്നും സ്റ്റെയ്ന്‍ പറഞ്ഞു.
ബാറ്റിങിനെ മാത്രമല്ല ഡിക്കെയുടെ വിക്കറ്റ് കീപ്പിങ് കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച മാനസികാവസ്ഥയാണ് കാര്‍ത്തിക്കിനുള്ളതെന്നും സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

6

സൗത്താഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടമായി പതറവെയായിരുന്നു ദിനേശ് കാര്‍ത്തിക് ബാറ്റ് ചെയ്യാനെത്തിയത്. 27 േേബാളില്‍ നിന്നും 55 റണ്‍സോടെ അദ്ദേഹം ടീമിനെ 169 റണ്‍സെന്ന ഭേപ്പെട്ട ടോട്ടലിലെത്തിക്കുകയും ചെയ്തു. ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറും ഡികെ പായിച്ചു.
170 റണ്‍സെന്ന വിജയലക്ഷ്യം സൗത്താഫ്രിക്കയെ സംബന്ധിച്ച് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 16.5 ഓവറില്‍ വെറും 87 റണ്‍സിന് സൗത്താഫ്രിക്ക ഓള്‍ഔട്ടാക്കുകയും ചെയ്തു. ഇന്ത്യ 82 റണ്‍സിന്റെ വമ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും കാര്‍ത്തികായിരുന്നു. ഇന്ത്യക്കായി ഫിഫ്റ്റിയടിച്ച പ്രായം കൂടിയ ക്രിക്കറ്ററായും 37കാരനായ താരം മാറിയിരുന്നു.

Story first published: Sunday, June 19, 2022, 14:35 [IST]
Other articles published on Jun 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X