Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് പന്ത് തന്റെ പന്തില്‍ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചാല്‍ എന്ത് ചെയ്യും? ഡെയ്ല്‍ സ്റ്റെയിന്‍

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമായി മാറിക്കഴിഞ്ഞ താരമാണ് റിഷഭ് പന്ത്. ധോണി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സിംഹാസനത്തിലേക്ക് നടന്നുകയറിയ യുവ പ്രതിഭയാണ് റിഷഭ്. പരിമിത ഓവറില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന റിഷഭ് മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ്. അപകടകരമായ പേസിലും റിവേഴ്‌സ് സ്‌കൂപ്പ് കളിക്കാന്‍ റിഷഭ് ധൈര്യം കാട്ടുന്നു എന്നതാണ് ശ്രദ്ധേയം.

ഇപ്പോഴിതാ തന്റെ പന്തില്‍ റിഷഭ് റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചാല്‍ എന്താകും ചെയ്യുകയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. നിയമ പ്രകാരം അനുവദിക്കുകയാണെങ്കില്‍ അവന്‍ അടുത്ത പന്തും അടിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ എനിക്ക് പന്ത് ഉരുട്ടി എറിയാന്‍ സാധിക്കുമോ. അടുത്ത ഒരു പന്ത് ഓടി എറിയാന്‍ തീര്‍ച്ചയായും എനിക്ക് ചമ്മലുണ്ടാകും. അടുത്ത പന്ത് ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് അവന് അറിയാം എന്ന് എനിക്ക് പറയാന്‍ സാധിക്കും. കാരണം 100 ശതമാനവും ഷോര്‍ട്ട് ബോളായിരിക്കും ഞാന്‍ എറിയാന്‍ പോവുക'-സ്റ്റെയിന്‍ പറഞ്ഞു.

dalesteyn

ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലുമെല്ലാം പേസര്‍മാരെ റിഷഭ് റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസറും സ്വിങ്ങിങ് ബൗളറുമായ ജെയിംസ് ആന്‍ഡേഴ്‌സണെ റിവേഴ്‌സ് സ്‌കൂപ്പിലൂടെ റിഷഭ് ബൗണ്ടറി പറത്തിയത് കാണികളെ അത്ഭുതപ്പെടുത്തിയിരുന്നു. നാലാം ടെസ്റ്റിലായിരുന്നു ഇത്. ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറായ ജോഫ്രാ ആര്‍ച്ചറിന്റെ പന്തിലും അദ്ദേഹം റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചിരുന്നു.

റിഷഭിന്റെ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്യാനുള്ള മികവിനെ സ്റ്റെയിന്‍ പ്രശംസിച്ചിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്‍,ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ക്കെതിരേ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചത് അത്ഭുതകരമായിരുന്നു. വളരെ പ്രതിഭാശാലിയാണവനെന്നും സ്റ്റെയിന്‍ പറഞ്ഞു. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് റിഷഭ് കാഴ്ചവെക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനെന്ന നിലയിലും തിളങ്ങാന്‍ റിഷഭിന് സാധിച്ചിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്താനുള്ള വഴിയും സ്‌റ്റെയിന്‍ വെളിപ്പെടുത്തിയിരുന്നു. ഡ്രൈവ് ഷോട്ടുകളെ ഇഷ്ടപ്പെടുന്ന കോലിയെ സ്വിങ് ബോളുകളിലൂടെ പുറത്താക്കാമെന്നാണ് സ്റ്റെയിന്‍ പറഞ്ഞത്. കോലി കൂടുതല്‍ തവണ പുറത്തായതും സ്വിങ് ബൗളര്‍മാര്‍ക്കെതിരെയാണ്. 10 തവണ ടിം സൗത്തി കോലിയെ പുറത്താക്കിയിട്ടുണ്ട്.

Story first published: Saturday, June 19, 2021, 13:06 [IST]
Other articles published on Jun 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+