Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാവൂ, ഹിറ്റ്മാന് ആശ്വാസം!! ആ റെക്കോര്‍ഡിനൊപ്പം എത്തിയില്ല... തകര്‍ത്തടിച്ച് ഷോര്‍ട്ട്, വീഡിയോ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായ ഡാര്‍സി ഷോര്‍ട്ടിന്റെ ബാറ്റിങ് വെടിക്കെട്ട്. ആഭ്യന്തര ക്രിക്കറ്റിലാണ് ഷോര്‍ട്ടിന്റെ വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനം കണ്ടത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കു വേണ്ടി 50 ഓവര്‍ മല്‍സരത്തില്‍ 257 റണ്‍സ് താരം അടിച്ചുകൂട്ടി. വെറും 148 പന്തുകളിലാണ് ഷോര്‍ട്ട് ഇത്രയും റണ്‍സ് നേടിയത്. 23 പടുകൂറ്റന്‍ സിക്‌സറുകളും 15 ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു ഇടംകൈയന്‍ ബാറ്റ്‌സ്മാന്റെ സ്വപ്‌നതുല്യമായ ഇന്നിങ്‌സ്.

1

ഓസ്‌ട്രേലിയയില്‍ 50 ഓവര്‍ മല്‍സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 2014ല്‍ ഓസ്‌ട്രേലിയയുടെ ബെന്‍ ഡങ്ക് സ്ഥാപിച്ച 229 റണ്‍സെന്ന റെക്കോര്‍ഡാണ് ഷോര്‍ട്ടിനു മുന്നില്‍ വഴിമാറിയത്. ഇംഗ്ലണ്ട് താരം അലി ബ്രൗണിന്റെ പേരിലുള്ള ലോക റെക്കോര്‍ഡായ 268 റണ്‍സിന് 11 റണ്‍സ് മാത്രം അകലെ വച്ച് ഷോര്‍ട്ട് പുറത്താവുകയായിരുന്നു. കളിയില്‍ നാലോവര്‍ ബാക്കി നില്‍ക്കവെയാണ് താരം ക്രീസ് വിട്ടത്. മുഴുവന്‍ ഓവറും ക്രീസില്‍ നിന്നിരുന്നെങ്കില്‍ ഒരു പക്ഷെ ട്രിപ്പിള്‍ സെഞ്ച്വറിക്കു ഷോര്‍ട്ട് അവകാശിയാവുമായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയുടെ (264) പേരിലാണ്. ഒരു ബൗണ്ടറി കൂടി നേടിയിരുന്നെങ്കില്‍ രോഹിത്തിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഷോര്‍ട്ടിനാവുമായിരുന്നു. അവിശ്വസനീയമെന്നാണ് ഷോര്‍ട്ടിന്റെ ഇന്നിങ്‌സിനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍ വിശദീകരിച്ചത്.

ഡാര്‍സി ഷോര്‍ട്ടിന്റെ റെക്കോര്‍ഡ് ബാറ്റിങ് പ്രകടനത്തിന്റെ വീഡിയോ കാണാം

Story first published: Friday, September 28, 2018, 13:19 [IST]
Other articles published on Sep 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+