Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ അണ്‍ഫിറ്റായ 10 കളിക്കാര്‍.... ഇന്ത്യ ടീമില്‍ ഒരുതാരം, ടീമിന് ബാധ്യതയാവുമോ?

ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ എല്ലാ ടീമുകളും മികച്ച ഫിറ്റ്‌നെസ്സ് പുലര്‍ത്തുന്നവരാണ്. പക്ഷേ ഇത്രയൊക്കെയാണെങ്കില്‍ അണ്‍ഫിറ്റായ കളിക്കാര്‍ ടൂര്‍ണമെന്റില്‍ നിരവധിയുണ്ട്. ഇവര്‍ ടീമിന് ബാധ്യതയാവുമോ എന്ന ചോദ്യം ബാക്കിയാണ്. ലോകകപ്പ് പോലൊരു നിര്‍ണായക ടൂര്‍ണമെന്റില്‍ ടീമുകള്‍ ഒരുപാട് ആശ്രയിക്കുന്ന താരങ്ങളാണ് ഇവര്‍. ഇന്ത്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള ടീമുകളില്‍ ഈ പ്രശ്‌നമുണ്ട്.

ഫോം കണ്ടെത്താന്‍ പോലും ഇവര്‍ക്ക് സാധിക്കാത്തത് ഫിറ്റ്‌നെസ് കുറവായത് കൊണ്ടാണെന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. ലോകകപ്പ് പോലൊരു നിര്‍ണായക ടൂര്‍ണമെന്റുകളില്‍ ഓരോ താരത്തിന്റെയും ഫിറ്റ്‌നെസ് വളരെ നിര്‍ണായകമാണ്. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം കടുപ്പമേറിയ പിച്ചുകളില്‍ നിര്‍ണായകമാണ്. അത് കൊണ്ട് ഈ താരങ്ങള്‍ ഫിറ്റായി നിലനില്‍ക്കേണ്ടത് ഓരോ ടീമിന്റെയും കിരീട സാധ്യതയ്ക്ക് അത്യാവശ്യമാണ്.

മുന്നില്‍ അഫ്ഗാന്‍

മുന്നില്‍ അഫ്ഗാന്‍

അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷഹസാദാണ് പട്ടികയില്‍ മുന്നിലുള്ളത്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ബാറ്റിംഗില്‍ മികച്ച രീതിയില്‍ കളിക്കാറുണ്ടെങ്കിലും സിംഗിളുകള്‍ എടുക്കുന്നതില്‍ അദ്ദേത്തിന് പരിമിതികളുണ്ട്. 85 കിലോയാണ് താരത്തിന്റെ ഭാരം. മത്സരത്തിനിടെ താരം വീണത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഉസ്മാന്‍ കവാജയാണ് മറ്റൊരു താരം. മികച്ച ഫോമിലാണ് എത്തിയതെങ്കിലും ഇംഗ്ലണ്ടില്‍ അദ്ദേഹം പരാജയമാണ്. 72 കിലോ ഭാരമുണ്ട് കവാജയ്ക്ക്. ഓസ്‌ട്രേലിയന്‍ നിരയില്‍ ബാക്കിയെല്ലാ താരങ്ങളും ഫിറ്റ്‌നെസുള്ളവരാണ്.

മൊര്‍ത്താസയും റഷീദും

മൊര്‍ത്താസയും റഷീദും

ബംഗ്ലാദേശ് മഷറഫി മൊര്‍ത്താസയും പട്ടികയിലുണ്ട്. തുടര്‍ച്ചയായി വന്ന സര്‍ജറികള്‍ മൊര്‍ത്താസയുടെ ഫിറ്റ്‌നെസിനെയും ബാധിച്ചിരിക്കുകയാണ്. പൂര്‍ണമായ ഫിറ്റോടെയല്ല മൊര്‍ത്താസ ഇപ്പോള്‍ കളിക്കുന്നത്. 74 കിലോ ഭാരവുമായി പഴയ പോലെ വിക്കറ്റ് വേട്ട നടത്താനും താരത്തിന് സാധിച്ചിട്ടില്ല. ലോകകപ്പില്‍ ഇതുവരെ ഒരുവിക്കറ്റും മൊര്‍ത്താസയ്ക്ക് ലഭിച്ചിട്ടില്ല. ഇംഗ്ലണ്ട് ടീമില്‍ ആദില്‍ റഷീദും ഫിറ്റ്‌നെസ് കാര്യത്തില്‍ പിന്നിലാണ്. ഫീല്‍ഡിംഗില്‍ നിരന്തരം പിഴവുകള്‍ റഷീദില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. വിക്കറ്റ് വേട്ടയിലും റഷീദ് പിന്നിലാണ്.

ഇന്ത്യന്‍ നിരയിലും

ഇന്ത്യന്‍ നിരയിലും

ഇന്ത്യന്‍ നിരയിലും ഒരു താരം അണ്‍ഫിറ്റാണ്. കേദാര്‍ ജാദവാണ് ആ താരം. 65 കിലോയാണ് ജാദവിന്റെ ഭാരം. ഇന്ത്യയുടെ ഫിറ്റ്‌നെസ് ടെസ്റ്റുകളിലും ജാദ് പിന്നിലാണ്. ഇന്ത്യന്‍ മധ്യനിരയിലെ നിര്‍ണായക ബാറ്റ്‌സ്മാനാണ് ജാദവ്. പരിക്കില്‍ നിന്ന് ജാദവ് പൂര്‍ണമായും മുക്തനായെന്ന് ക്രിക്കറ്റ് ബോര്‍ഡും പറയുന്നില്ല. ന്യൂസിലന്റ് നിരയില്‍ കോളിന്‍ ഗ്രാന്‍ഡോമും അണ്‍ഫിറ്റാണ്.80 കിലോയാണ് താരത്തിന്റെ ഭാരം. വിക്കറ്റിനിടയില്‍ ഓട്ടത്തില്‍ ഏറെ പിറകിലാണ് താരം.

ഗെയില്‍ മുതല്‍ സൊഹൈല്‍ വരെ

ഗെയില്‍ മുതല്‍ സൊഹൈല്‍ വരെ

ഹാരിസ് സൊഹൈല്‍ പാകിസ്താന്‍ നിരയില്‍ അണ്‍ഫിറ്റായ താരമാണ്. വിക്കറ്റിനിടയില്‍ ഓട്ടമാണ് പ്രധാന പ്രശ്‌നം. 75 കിലോയാണ് ഭാരം. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സ്പിന്നര്‍ തബ്രീസ് ഷംസിയാണ് മറ്റൊരു താരം. അടുത്തിടെ നിരവധി ക്യാച്ചുകളാണ് ഷംസി പാഴാക്കിയത്. ഇത് താരത്തിന്റെ ഫിറ്റ്‌നെസ് ഇല്ലായ്മയെ സൂചിപ്പിക്കുന്നു. ക്രിസ് ഗെയിലും ലസിത് മലിംഗയുമാണ് മറ്റ് താരങ്ങള്‍. വെസ്റ്റിന്‍ഡീസ് നിരയില്‍ ഗെയിലാണ് വിക്കറ്റിനിടയിലെ ഓട്ടത്തില്‍ പിറകില്‍. ഫീല്‍ഡിംഗിലും ഇത് പ്രശ്‌നമാണ്. മലിംഗയ്ക്കും ഇത് പ്രശ്‌നമാണ്. ഇരുതാരങ്ങളെയും പ്രായാധിക്യം തളര്‍ത്തുന്നുണ്ടെന്ന് വ്യക്തമാണ്.

Story first published: Saturday, June 8, 2019, 16:39 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+