ഇവര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരാകും... പട്ടിക ഇങ്ങനെ, ഇന്ത്യ താരങ്ങള്‍ ഇവര്‍
ലണ്ടന്‍: ലോകകപ്പ് ടീമുകള്‍ പ്രകടനത്തിന്റെ കാര്യത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. എന്നാല്‍ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ പോരാട്ടം അതിലും കടുക്കുകയാണ്. വമ്പന്‍ ഇന്നിംഗ്‌സുകളോടെ പ്രമുഖ ടീമകളെല്ലാം മുന്‍നിരയിലുണ്ട്. ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ മുന്നിലുണ്ടെങ്കിലും, ആദ്യ പത്തില്‍ ഒരാള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇന്ത്യക്ക് കൂടുതല്‍ മത്സരങ്ങള്‍ ലഭിച്ചിട്ടില്ല എന്നത് ഇവിടെ ഗുണമാണ്.
അതേസമയം പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളാണ് മുന്‍നിരയിലുള്ളത്. പക്ഷേ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മാറാനുള്ള സാധ്യത ഇല്ലെന്നാണ് വ്യക്തമാകുന്നത്. മികച്ച ഫോമിലാണ് ഇവരെല്ലാം കളിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മുന്നിലെത്തുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ ഉയര്‍ന്ന റണ്‍ സ്‌കോറര്‍ എന്ന പട്ടിക എത്തിപ്പിടിക്കാന്‍ വലിയ പോരാട്ടം തന്നെ എല്ലാ ടീമുകളും നടത്തേണ്ടി വരും.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മുന്നില്‍
ഓസ്‌ട്രേലിയന്‍ താരങ്ങളായ ആരോണ്‍ ഫിഞ്ചാണ് പട്ടികയില്‍ ഒന്നാമന്‍. അഞ്ച് മത്സരങ്ങളില്‍ നിന്നായി 343 റണ്‍സാണ് ഫിഞ്ച് അടിച്ച് കൂട്ടിയത്. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ 153 റണ്‍സടിച്ച ഫിഞ്ച് വന്‍ കുതിപ്പാണ് പട്ടികയില്‍ നടത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഡേവിഡ് വാര്‍ണറാണ്. അഞ്ച് ഇന്നിംഗ്‌സകളില്‍ നിന്ന് 281 റണ്‍സാണ് വാര്‍ണര്‍ക്ക് ഉള്ളത്. ഇവരുടെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ പട്ടികയില്‍ ഇവര്‍ തുടരാനാണ് സാധ്യത. വലിയ ഇന്നിംഗ്‌സുകള്‍ ഈ രണ്ട് താരങ്ങള്‍ എല്ലാ മത്സരത്തിലും കളിക്കുന്നുണ്ട്.

ഒരേയൊരു ഇന്ത്യന്‍ താരം
ആദ്യ പത്തില്‍ ഇന്ത്യന്‍ നിരയില്‍ നിന്ന് രോഹിത് ശര്‍മ മാത്രമാണ് ഉള്ളത്. രോഹിത് ആദ്യ മത്സരത്തില്‍ സെഞ്ച്വറിയും രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. അതേസമയം പാകിസ്താനെതിരെ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ റണ്‍സ് കൂടി ചേര്‍ക്കുന്നതോടെ ആദ്യ നാലില്‍ രോഹിത് എത്തും. അതേസമയം പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു താരം ശിഖര്‍ ധവാനാണ്. ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയെങ്കിലും, പരിക്ക് കാരണം താരം കളിത്താത്തത് പട്ടികയില്‍ നിന്ന് പുറത്തുപോകാന്‍ കാരണമാകും.

പട്ടിക ഇങ്ങനെ
മൂന്നാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് താരം ജോ റൂട്ടാണ്. നാല് മത്സരങ്ങളില്‍ നിന്ന് 279 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. റൂട്ട് വിന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 260 റണ്‍സുള്ള ഷാക്കിബ് അഞ്ചാം സ്ഥാനത്താണ്. സ്റ്റീവ് സ്മിത്തിന് അഞ്ച് മത്സരങ്ങളില്‍ നിന്ന് 243 റണ്‍സുണ്ട്. ജേസന്‍ റോയ്, ജോസ് ബട്‌ലര്‍, കരുണരത്‌ന, ഡികോക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. ഇതില്‍ ആദ്യ ഏഴുപേരില്‍ ആറു പേരും പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമിന്റെ ഭാഗമാണ്.

ഇന്ത്യക്കുള്ള സാധ്യത
ഇന്ത്യ മൂന്നാം മത്സരത്തിന് മാത്രമാണ് ഒരുങ്ങുന്നത്. ബാക്കിയെല്ലാ ടീമുകളും അഞ്ച് മത്സരങ്ങള്‍ കളിച്ചതാണ്. രോഹിത് ശര്‍മ ടോപ് സ്‌കോറര്‍ പട്ടിക സ്വന്തമാക്കാനുള്ള സാധ്യതയുണ്ട്. ദീര്‍ഘമായ ഇന്നിംഗ്‌സുകള്‍ കളിക്കാനുള്ള രോഹിത്തിന്റെ മിടുക്കാണ് ഇവിടെ എടുത്ത് കാണിക്കേണ്ടത്. പട്ടികയിലുള്ള ആരോണ്‍ ഫിഞ്ചിന് മാത്രമേ അത്രത്തോളം മികവുള്ളൂ. ഇവിടെ വലിയ ടീമുകളോട് സ്‌കോര്‍ ചെയ്യാനുള്ള ഫിഞ്ചിന്റെ ദൗര്‍ബല്യം രോഹിത്തിന് മുന്‍തൂക്കം നല്‍കുന്നു. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ രോഹിത്തിന് ടൂര്‍ണമെന്റിലെ താരമാകാന്‍ സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications