Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശിന് വമ്പന്‍ തിരിച്ചടി.... തമീം ഇഖ്ബാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കില്ല

ലണ്ടന്‍: ലോകകപ്പില്‍ ആദ്യ മത്സരത്തിനായി നാളെ ഇറങ്ങുന്ന ബംഗ്ലാദേശിന് വന്‍ തിരിച്ചടി. മികച്ച ഫോമിലുള്ള തമീം ഇഖ്ബാലിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാനാവില്ല. കൈക്കുഴയ്‌ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ മത്സരത്തിനിറങ്ങും മുമ്പേ ബംഗ്ലാദേശ് സമ്മര്‍ദത്തിലാണ്. തമീം ടീമിനൊപ്പം തുടരുമോ എന്ന കാര്യവും വ്യക്തമല്ല. പരിശീലനത്തിനിടെയാണ് തമീമിന്റെ ഇടത് കൈക്കുഴയില്‍ പരിക്കേറ്റത്.

1

നേരത്തെ താരം സ്‌കാനിംഗിന് വിധേയനായിരുന്നു. കൈക്ക് പൊട്ടലില്ലെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ്അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വേദനയുണ്ടെന്നും പരിക്ക് വഷളാവാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം സെയ്ഫുദ്ദീനെയാണ് തമീമിന് പകരക്കാരനായി ടീം കാണുന്നത്.

അതേസമയം സെയ്ഫുദ്ദീനും പരിക്കിന്റെ പിടിയിലായിരുന്നു. താരത്തിന്റെ പരിക്ക് ഭേദമായെന്നാണ് റിപ്പോര്‍ട്ട്. സെയ്ഫുദ്ദീന് നടുവേദനയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തമീം കളിക്കുമോ എന്ന കാര്യത്തില്‍ അവസാന നിമിഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് ചീഫ് സെലക്ടര്‍ ഹബിബുള്‍ ബാഷര്‍ പറഞ്ഞത്.

തമീമിനെ മറ്റൊരു ടെസ്റ്റിന് കൂടി വിധേയനാക്കുന്നുണ്ട്. അതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. തമീം ഇന്ത്യക്കെതിരായ പരിശീലന മത്സരത്തിലും കളിച്ചിരുന്നില്ല. മഷ്‌റഫി മൊര്‍ത്താസ, മുസ്തഫിസുര്‍ റഹ്മാന്‍, മഹമ്മുദുള്ള എന്നിവരും പരിക്കിന്റെ പിടിയിലാണ്.

Story first published: Saturday, June 1, 2019, 19:11 [IST]
Other articles published on Jun 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+