Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ആദ്യ അട്ടിമറി, ദക്ഷിണാഫ്രിക്കയെ 21 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്

ലണ്ടന്‍: ക്രിക്കറ്റിന്റെ തട്ടകത്തില്‍ ഗംഭീര വിജയവുമായി ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയെ 21 റണ്‍സിന് തകര്‍ത്താണ് അവര്‍ അവിസ്മരണീയ വിജയം നേടിയത്. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 331 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന് 309 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അതേസമയം ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ലോര്‍ഡ്‌സില്‍ കണ്ടത്.

1

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റിച്ച് ആറ് വിക്കറ്റിന് 330 റണ്‍സാണ് ബംഗ്ലാദേശ് അടിച്ച് കൂട്ടിയത്. ഷാക്കിബ് അല്‍ഹസനും മുഷ്ഫിഖുര്‍ റഹീമും അര്‍ധസെഞ്ച്വറികളുമായി ബംഗ്ലാദേശിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ തന്നെ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ബംഗ്ലാദേശിന് സാധിച്ചു.60 റണ്‍സാണ് ഓപ്പണിംഗില്‍ പിറന്നത്. ഇതോടെ വലിയ സ്‌കോര്‍ നേടുമെന്ന് ബംഗ്ലാദേശ് ഉറപ്പിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ അനായാസം നേരിട്ട സൗമ്യ സര്‍ക്കാര്‍ 30 പന്തില്‍ 42 റണ്‍സെടുത്തു. ഷാക്കിബ് 75 റണ്‍സും മുഷ്ഫിഖുര്‍ 78 റണ്‍സുമെടുത്തു. അവസാന ഓവറുകളില്‍ കത്തിക്കയറിയ മഹമ്മൂദുള്ള 33 പന്തില്‍ 46 റണ്‍സെടുത്തു. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മൊസാദെക് ഹുസൈന്‍, മിഥുന്‍ എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ഉയര്‍ന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കുറിച്ചത്.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ബംഗ്ലാദേശ് വിജയം ഉറപ്പിക്കുകയായിരുന്നു. 62 റണ്‍സെടുത്ത ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മാര്‍ക്രം 45 റണ്‍സും ഡുമിനി 45 റണ്‍സും വാന്‍ഡെര്‍ ഡുസന്‍ 41 റണ്‍സും എടുത്തു. വലിയൊരു ഇന്നിംഗ്‌സുണ്ടായിരുന്നെങ്കില്‍ വിജയം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമായിരുന്നു. ബംഗ്ലാദേശ് നിരയില്‍ മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റെടുത്തു. സെയ്ഫുദീന്‍ രണ്ട് വിക്കറ്റ് നേടി.

Story first published: Sunday, June 2, 2019, 23:14 [IST]
Other articles published on Jun 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+