For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയവഴിയിലെത്താന്‍ ദക്ഷിണാഫ്രിക്ക.... അട്ടിമറിക്കൊരുങ്ങി ബംഗ്ലാദേശ്

By Vaisakhan MK

ലണ്ടന്‍: ക്രിക്കറ്റിന്റെ കളിത്തൊട്ടിലില്‍ വിജയത്തുടക്കമിടാന്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്നു. ആദ്യ പോരാട്ടത്തില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട ബംഗ്ലാദേശാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരാളി. അതുകൊണ്ട് തന്നെ മത്സരം അപ്രവചനീയമാണ്. മുമ്പ് ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ചരിത്രമുണ്ട് ബംഗ്ലാദേശിന്.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് വന്‍ പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അനിവാര്യമാണ്. അതേസമയം ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണിത്. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. പക്ഷേ മഷ്‌റഫെ മൊര്‍ത്താസ നയിക്കുന്ന ടീം ഏത് വമ്പന്‍മാരെയും അട്ടിമറിക്കാന്‍ കെല്‍പ്പള്ളവരാണ്.

ദക്ഷിണാഫ്രിക്ക തിരിച്ചുവരവിന്

ദക്ഷിണാഫ്രിക്ക തിരിച്ചുവരവിന്

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 104 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഇംഗ്ലണ്ടിനോട് ഏറ്റുവാങ്ങിയത്. ബൗളിംഗില്‍ തുടക്കത്തിലുണ്ടായിരുന്ന മികവ് കൈവിടുകയും ചെയ്തു. ഇതിനെ മറികടക്കുന്ന വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. ടീമില്‍ എബി ഡിവില്യേഴ്‌സിന്റെ അഭാവം നിഴലിക്കുന്നുണ്ട്. ക്വിന്റണ്‍ ഡികോക്ക്, റാസി വാന്‍ഡെര്‍ ഡ്യൂസന്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ഇരുവരും ഇംഗ്ലണ്ടിനെതിരെ അര്‍ധസെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരെ മികച്ച പോരാട്ടം അതുകൊണ്ട് പ്രതീക്ഷിക്കാം.

ബംഗ്ലാദേശ് അട്ടിമറി ടീം

ബംഗ്ലാദേശ് അട്ടിമറി ടീം

വമ്പന്‍മാരെ എന്നും മുട്ടുകുത്തിച്ച ചരിത്രമാണ് ബംഗ്ലാദേശിനുള്ളത് അതുകൊണ്ട് അട്ടിമറി പ്രതീക്ഷിക്കാവുന്നതാണ്. സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനമാണ് അവര്‍ കാഴ്ച്ചവെച്ചത്. നായകന്‍ മഷ്‌റഫി മൊര്‍ത്താസ മുതല്‍ ലിറ്റണ്‍ ദാസ്, ഷാക്കിബുള്‍ ഹസന്‍, മഹമ്മുദുള്ള, മുഷ്ഫിഖുര്‍ റഹീം എന്നിങ്ങനെ മിടുക്കരായ താരങ്ങള്‍ അവര്‍ക്കുണ്ട്. ബൗളിംഗ് നിരയില്‍ മുസ്തഫിസുര്‍ റഹ്മാനെന്ന കുന്തമുനയും ഉണ്ട്. ലാഘവത്തോടെയാണ് ദക്ഷിണാഫ്രിക്ക വരുന്നതെങ്കില്‍ ബംഗ്ലാദേശിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരും.

ശക്തികള്‍ ഇങ്ങനെ

ശക്തികള്‍ ഇങ്ങനെ

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്റണ്‍ ഡികോക്ക് തകര്‍പ്പന്‍ ഫോമിലാണ്. അടുത്തിടെ സമാപിച്ച ഐപിഎല്ലിലും മികച്ച പ്രകടനമാണ് താരം നടത്തിയത്. ഹാഷിം അംലയും തകര്‍പ്പന്‍ ഫോമിലാണ്. നായകന്‍ ഡുപ്ലെസി, വാന്‍ഡെര്‍ ഡസ്സന്‍ എന്നിവരും കരുത്താണ്. ബൗളിംഗില്‍ ഇമ്രാന്‍ താഹിറും കഗിസോ റബാദയും കുന്തമുനകളാണ്. നേരത്തെ വിക്കറ്റെടുക്കാന്‍ സാധിക്കുന്നതും ഇവരുടെ നേട്ടമാണ്. ബംഗ്ലാദേശ് യുവനിരയാണ്. ഷാക്കിബ്, സൗമ്യ സര്‍ക്കാര്‍, തമീം ഇഖ്ബാല്‍, എന്നീ വമ്പന്‍മാര്‍ ടീമിന്റെ കരുത്താണ്. മുസ്തഫിസുറും റൂബല്‍ ഹുസൈനുമാണ് ബൗളിംഗിലെ പ്രതീക്ഷ.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ലോകകപ്പില്‍ ഇരുടീമുകളും മൂന്ന് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ രണ്ട് തവണ ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോള്‍ ഒരു വിജയം ബംഗ്ലാദേശിനൊപ്പമുണ്ട്. അതേസമയം ദക്ഷിണാഫ്രിക്ക വീഴ്ത്താന്‍ സാധിക്കാത്ത ടീമാണെന്ന് ബംഗ്ലാദേശ് കരുതുന്നില്ല. അതുകൊണ്ട് തന്നെ മത്സരത്തില്‍ അപ്രവചനീയാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ടോസ് മത്സരത്തില്‍ നിര്‍ണായമാകും. റണ്ണൊഴുകുന്ന പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയതെന്നാണ് സൂചന. 300ന് മുകളില്‍ നില്‍ക്കുന്ന സ്‌കോറിനാവും ദക്ഷിണാഫ്രിക്കയുടെ ശ്രമം.

Story first published: Saturday, June 1, 2019, 16:25 [IST]
Other articles published on Jun 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+