Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ... കാരണം ഇതാണ്

ലണ്ടന്‍: ഇന്ത്യന്‍ ടീമിനെ മികച്ച പരിശീലനത്തിലൂടെ ലോകോത്തര ടീമാക്കി മാറ്റിയതിലുള്ള ക്രെഡിറ്റ് കോച്ച് രവി ശാസ്ത്രിക്കുള്ളതാണ്. എന്നാല്‍ ശാസ്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തിന് മുമ്പ് തന്നെ രണ്ട് സ്ത്രീകളോടൊപ്പം നില്‍ക്കുന്ന ശാസ്ത്രിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാവുന്നത്.

1

ടീമിന്റെ പരിശീലന കാര്യങ്ങള്‍ പറയുന്നതിന് പകരം ശാസ്ത്രിക്ക് സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രത്തിന് പ്രാധാന്യം നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. പാകിസ്താന്‍ ആരാധകനാണ് ശാസ്ത്രിയെ ആദ്യം ട്രോളിയത്. ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങള്‍ നന്നായി പോകുന്നുണ്ടെന്ന് മനസ്സിലായെന്നായിരുന്നു ഫ്രീഡ്മാന്‍ എന്ന യൂസറിന്റെ കമന്റ്. ഇതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരും പരിഹാസവുമായി എത്തി.

ഞങ്ങള്‍ ഗ്രൗണ്ടിന് പുറത്തും അകത്തും വെച്ച് കളിക്കുമെന്നായിരുന്നു ഒരാളുടെ പരിഹാസം. ഫൈന്‍ ലെഗിലെ ഫീല്‍ഡിംഗ് എന്നായിരുന്നു മറ്റൊരു പരിഹാസം. ഇത് ഇന്ത്യക്കാരുടെ സാധാരണ സ്വഭാവമാണെന്നായിരുന്നു മറ്റൊരു പരിഹാസം. രവി ശാസ്ത്രിയെ കുറിച്ച് ശരിക്ക് അറിയില്ലെങ്കില്‍ അസ്ഹര്‍ സിനിമ കണ്ടാല്‍ മതിയെന്നും പരിഹാസമുണ്ട്. ജയസൂര്യക്കാള്‍ നന്നായി കാര്യങ്ങള്‍ ചെയ്യാനറിയുന്നയാളാണ് ശാസ്ത്രിയെന്നായിരുന്നു വേറൊരു പരിഹാസം.

അതേസമയം ഇന്ത്യന്‍ ടീമിനെ തേടിയെത്തുന്ന രണ്ടാമത്തെ വിവാദമായിരുന്നു ഇത്. നേരത്തെ മാധ്യമങ്ങളുമായി സംസാരിക്കാന്‍ നെറ്റ് ബൗളര്‍മാരെ അയച്ച ഇന്ത്യന്‍ ടീമിന്റെ നടപടി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. മാധ്യമങ്ങള്‍ ടീമിന്റെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതില്‍ ടീം മാനേജ്‌മെന്റ് വീഴ്ച്ച വരുത്തിയെന്നായിരുന്നു മാധ്യമങ്ങള്‍ പ്രതികരിച്ചത്.

Story first published: Wednesday, June 5, 2019, 18:36 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+