Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിക്കല്‍ നാടകം പബ്ലിസിറ്റി സ്റ്റണ്ട്, ഡിവില്യേഴ്‌സ് പണത്തിന് വേണ്ടി കളിക്കുന്നുവെന്ന് അക്തര്‍

ലണ്ടന്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്യേഴ്‌സിനെതിരെ തുറന്നടിച്ച് ഷോയിബ് അക്തര്‍. ഡിവില്യേഴ്‌സിന്റെ വിരമിക്കലും, കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുന്നു. എന്നാല്‍ ഡിവില്യേഴ്‌സിന്റേത് വെറും വിരമിക്കല്‍ നാടകമാണെന്ന് അക്തര്‍ ആരോപിച്ചു. നാല് മിനുട്ടോളം നീണ്ടുനില്‍ക്കുന്ന ഒരു വീഡിയോയിലാണ് ഡിവില്യേഴ്‌സിനെതിരെ അക്തര്‍ തുറന്നടിച്ചത്.

1

ഡിവില്യേഴ്‌സിന്റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും, മാധ്യങ്ങളുടെ അനാവശ്യ പിന്തുണ കിട്ടുന്നതിനാണ് ഇത്തരം കാര്യങ്ങള്‍ ഡിവില്യേഴ്‌സ് ചെയ്യുന്നതെന്നാണ് ആരോപണം. ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ആദ്യ മൂന്ന് കളികളും തോറ്റ് കടുത്ത പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. നേരത്തെ ഡിവില്യേഴ്‌സ് ലോകകപ്പ് ടീമില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തള്ളുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഫാന്‍സ് ഡിവില്യേഴ്‌സിന്റെ അഭാവമാണ് തോല്‍വിക്ക് കാരണമെന്ന് ഉന്നയിക്കുന്നുണ്ട്. അടുത്തിടെ ഇതിഹാസ താരം ജോണ്ടി റോണ്ട്‌സ് ഡിവില്യേഴ്‌സ് വിരമിച്ചെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും പറഞ്ഞിരുന്നു. താരമില്ലാതെ വിജയിക്കാന്‍ ടീമിന് സാധിക്കണമെന്നും റോഡ്‌സ് പറഞ്ഞു. അതേസമയം ഡിവില്യേഴ്‌സ് പണത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും, വിവിധ ലീഗുകളില്‍ അദ്ദേഹം കളിക്കുന്നത് അതുകൊണ്ടാണെന്നും അക്തര്‍ പറഞ്ഞു.

കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവിടുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് ഡിവില്യേഴ്‌സ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഐപിഎല്‍ അടക്കമുള്ള നിരവധി ടി20 ലീഗുകളില്‍ അദ്ദേഹം കളിക്കുന്നുണ്ട്. ഇതാണ് അക്തര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണെങ്കില്‍ ഈ ടൂര്‍ണമെന്റുകളില്‍ താരം കളിക്കുന്നതെന്തിനാണെന്ന ചോദ്യമാണ് അക്തര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ആരോപണങ്ങളോട് ഡിവില്യേഴ്‌സ് തന്നെ പ്രതികരിച്ചിരുന്നു.

Story first published: Saturday, June 8, 2019, 15:09 [IST]
Other articles published on Jun 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+