ഏത് വമ്പമാരെയും ബംഗ്ലാദേശ് മലര്‍ത്തിയടിക്കും, ലോകകപ്പ് ടീമുകള്‍ക്ക് ഷാക്കിബിന്റെ മുന്നറിയിപ്പ്
ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവിസ്മരണീയ വിജയമായിരുന്നു ലോകകപ്പില്‍ ബംഗ്ലാദേശ് നേടിയത്. 300 റണ്‍സിലധികം നേടാനും അവര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ ബംഗ്ലാദേശ് ഒരിക്കല്‍ കൂടി അട്ടിമറികള്‍ക്ക് പ്രശസ്തരായിരിക്കുകയാണ്. അതേസമയം ഏത് വമ്പന്‍മാരെയും വീഴ്ത്താന്‍ ബംഗ്ലാദേശിന് സാധിക്കുമെന്ന് വ്യക്തമാക്കുകയാണ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ഹസന്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മികച്ച പ്രകടനം ലോകകപ്പില്‍ ഉടനീളം ഉണ്ടാവമെന്ന് താരം പറയുന്നു. വമ്പന്‍ ജയം നേടിയതോടെ ടൂര്‍ണമെന്റിലെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. നേരത്തെ ഏഷ്യാ കപ്പില്‍ അടക്കം ഫൈനലില്‍ കടന്ന് മികച്ച പ്രകടനം നടത്തിയിരുന്നു ബംഗ്ലാദേശ്. ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടിയതോടെ ടീമിന്റെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു
ദക്ഷിണാഫ്രിക്കയെ എല്ലാ തരത്തിലും പിന്നിലാക്കിയായിരുന്നു ബംഗ്ലാദേശിന്റെ വിജയം. 330 റണ്‍സാണ് കരുത്തരായ ടീമിനെതിരെ ബംഗ്ലാദേശ് നേടിയത്. ഷാക്കിബും മുഷ്ഫിഖുര്‍ റഹീമും നേടിയ അര്‍ധസെഞ്ച്വറികളാണ് മത്സരത്തില്‍ നിര്‍ണായകമായത്. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ഉയര്‍ന്ന സ്‌കോറുമാണിത്. 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് ഒതുക്കുകയും ചെയ്തു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും ഷാക്കിബിനെയാണ്.

ഷാക്കിബ് പറയുന്നത്
ഏത് വമ്പന്‍ ടീമിനെയും വീഴ്്ത്താനുള്ള ശക്തി ബംഗ്ലാദേശിനുണ്ട്. ബംഗ്ലാദേശിന് മുന്നോട്ടുള്ള പോക്ക് എളുപ്പമാവില്ലെന്ന് അറിയാം. വെല്ലുവിളികളെ കുറിച്ച് ബോധ്യമുണ്ടെന്നും ഷാക്കിബ് അല്‍ ഹസന്‍ പറയുന്നു. ലോകകപ്പിനായി മികച്ച രീതിയിലാണ് ടീം ഒരുങ്ങിയത്. അയര്‍ലന്റില്‍ മികച്ച പോരാട്ടമാണ് ടീം നടത്തിയത്. അയര്‍ലന്റിനെയും വെസ്റ്റിന്‍ഡീസിനെയും പരാജയപ്പെടുത്താന്‍ സാധിച്ചു. അത് ടീമില്‍ വിശ്വസിക്കുന്നതിനും ആത്മവിശ്വാസം നല്‍കന്നതിനും സഹായിച്ചെന്ന് ഷാക്കിബ് പറയുന്നു.

കഴിവ് തെളിയിക്കും
ഈ ലോകകപ്പില്‍ ബംഗ്ലാദേശില്‍ കഴിവ് തെളിയിക്കും. അതിനാണ് ഇംഗ്ലണ്ടിലെത്തിയത്. ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണ്. ടീമംഗങ്ങള്‍ ആത്മവിശ്വാസത്തിലാണ്. അതേസമയം അവരെല്ലാം ആവേശത്തിലാണ്. വമ്പന്‍ ടീമുകളെ വീഴ്ത്താന്‍ സാധിക്കുമെന്ന് ടീമിന് ഉറപ്പാണ്. 2007ലെ ലോകപ്പില്‍ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ ശേഷം ടീം വളരെയധികം മെച്ചപ്പെട്ടെന്നും ഷാക്കിബ് പറയുന്നു. ആരാധകര്‍ ഒരുപാട് ബംഗ്ലാദേശില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.

12 വര്‍ഷം
2007ലെ ലോകകപ്പില്‍ നിന്ന് ഒരുപാട് മുന്നോട്ട് പോകാന്‍ ഓരോ താരത്തിനും സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ നമ്മള്‍ നന്നായി കളിച്ചാലും അത് ആരാധകരെ തൃപ്തിപ്പെടുത്തില്ല. അവര്‍ക്ക് വമ്പന്‍ ജയങ്ങളാണ് വേണ്ടത്. ബംഗ്ലാദേശ് ഏതെങ്കിലും ടീമിനോട് തോല്‍ക്കുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. ഇത് 12 വര്‍ഷത്തിനിടെ ടീം സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണ്. ആരാധകര്‍ ഇന്ന് ടീമിനെ വിശ്വസിക്കുന്നു. അതില്‍ സന്തോഷിക്കുന്നു. എന്നാല്‍ ഇത് ടൂര്‍ണമെന്റിന്റെ തുടക്കം മാത്രമാണെന്നും ഷാക്കിബ് പറഞ്ഞു. ബംഗ്ലാദേശിന്റെ അടുത്ത മത്സരം ജൂണ്‍ അഞ്ചിന് ന്യൂസിലന്റിനെതിരെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications