Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ശ്രദ്ധിക്കേണ്ടത് രണ്ട് ബൗളര്‍മാരെന്ന് സച്ചിന്‍... ഇന്ത്യന്‍ താരങ്ങളില്ല

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലിസ്റ്റുകളെ നേരത്തെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ ശ്രദ്ധിക്കേണ്ട ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് സച്ചിന്‍ പ്രവചിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ഇന്ത്യക്കാരില്ല എന്നതാണ് ഏറ്റവും അദ്ഭുതപ്പെടുത്തുന്നത്. രണ്ട് ബൗളര്‍മാരുടെ പ്രകടനം കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സച്ചിന്‍ പറഞ്ഞു.

1

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ് സച്ചിന്‍ പ്രതീക്ഷ വെക്കുന്ന താരങ്ങള്‍. ആര്‍ച്ചറും റാഷിദും ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞത് ആര്‍ച്ചറുടെ മികവായിരുന്നു. റാഷിദ് ഖാന്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനവും നടത്തിയിരുന്നു. ഇവര്‍ ഐപിഎല്ലിലും തിളങ്ങിയിരുന്നു.

ആര്‍ച്ചറും റാഷിദും ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമെന്ന് സച്ചിന്‍ പറയുന്നു. ഇംഗ്ലണ്ട് നിരയില്‍ ആര്‍ച്ചറുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടങ്ങളില്‍ ജോഫ്രയുടെ മികച്ച ബൗളിംഗ് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുമെന്നും സച്ചിന്‍ പറയുന്നു. നിങ്ങള്‍ക്ക് ഒരു താരത്തെ അത്യാവശ്യ ഘട്ടത്തില്‍ പുറത്താക്കണമെങ്കില്‍ ആര്‍ച്ചറെ പോലുള്ള താരങ്ങള്‍ ടീമിന് ആവശ്യമാണെന്നും സച്ചിന്‍ പറഞ്ഞു.

ആര്‍ച്ചര്‍ കഴിഞ്ഞാല്‍ റാഷിദിന്റെ പ്രകടനം കാണാനാണ് കാത്തിരിക്കുന്നത്. ഏത് വമ്പന്‍ ടീമിനെയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് വിജയം നേടിക്കൊടുക്കാന്‍ റാഷിദിന് സാധിക്കുമെന്നും സച്ചിന്‍ പറയുന്നു. ടെസ്റ്റ് മത്സരങ്ങൡ കളിക്കുന്നത് പോലെ കളിക്കാനാണ് തനിക്ക് റാഷിദിന് നല്‍കാനുള്ള ഉപദേശം. പരിമിത ഓവര്‍ മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ബൗളിംഗ് രീതി മനസ്സിലാക്കുന്നതില്‍ ബാറ്റ്‌സ്മാന്‍ പരാജയപ്പെടുന്നു. അത് റാഷിദിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. അഫ്ഗാന്‍ ആരാധകര്‍ റാഷിദില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

Story first published: Monday, June 3, 2019, 19:58 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+