ബ്രിസ്‌റ്റോളില്‍ വില്ലനായി കനത്ത മഴ....ഏഷ്യന്‍ ശക്തികളുടെ പോരാട്ടം ഉപേക്ഷിച്ചു
ബ്രിസ്‌റ്റോള്‍: ഏഷ്യന്‍ ശക്തികളുടെ വമ്പന്‍ പോരാട്ടത്തില്‍ വില്ലനായി കനത്ത മഴ. മത്സരം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെയാണ് ഉപേക്ഷിച്ചത്. നിര്‍ണായക പോരാട്ടത്തില്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം പങ്കിടേണ്ടി വന്നു. അതേസമയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തില്‍ എത്തിയ പാകിസ്താനെ കാത്തിരുന്നത് കനത്ത മഴയായിരുന്നു. മത്സരത്തില്‍ ടോസ് പോലും ഇടാന്‍ സാധിച്ചില്ല. അഞ്ച് മണിക്കൂറോളം കാത്തിരിക്കുകയും ഗ്രൗണ്ട് പരിശോധിക്കുകയും ചെയ്ത ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്.

ഇരുടീമുകളും ആദ്യ മത്സരത്തില്‍ പരാജയപ്പെടുകയും രണ്ടാം മത്സരത്തില്‍ ജയം നേടുകയും ചെയ്തിരുന്നു. പാകിസ്താന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി അവര്‍ മാറുകയും ചെയ്തു. ശ്രീലങ്ക രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. പാകിസ്താന്റെ വിജയമായിരുന്നു ആധികാരികം. മൂന്ന് പോയിന്റ് നേട്ടത്തോടെ പട്ടികയില്‍ മുന്നോട്ട് കയറാനും ഇരുടീമുകള്‍ക്കും സാധിച്ചു. അതേസമയം സ്‌റ്റേഡിയത്തില്‍ കുതിച്ചെത്തിയ പാകിസ്താന്‍ ആരാധകരെ നിരാശരാക്കുന്നതായിരുന്നു മത്സര ഫലം.
ബ്രിസ്‌റ്റോളില്‍ കനത്ത മഴ. ടോസ് വൈകും
Unfortunately it's not looking too pretty in Bristol ☔ #PAKvSL #CWC19 pic.twitter.com/pnlG9mO713
— Cricket World Cup (@cricketworldcup) June 7, 2019
{headtohead_cricket_5_7}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications