For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലങ്കയെ തകര്‍ത്തെറിഞ്ഞ് കിവീസ്... 10 വിക്കറ്റ് ജയം, ഗപ്ടിലിനും മണ്‍റോയ്ക്കും അര്‍ധസെഞ്ച്വറി

By Vaisakhan MK
1
43646

കാര്‍ഡിഫ്: ലോകകപ്പിലെ വമ്പന്‍ ശക്തികളുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ശ്രീലങ്കയെ ആണ് തകര്‍ത്ത് വിട്ടത്. ലങ്ക ഉയര്‍ത്തിയ 137 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 16.1 ഓവറില്‍ അടിച്ചെടുക്കകയായിരുന്നു കിവീസ്. മാര്‍ട്ടില്‍ ഗപ്ടില്‍ 51 പന്തില്‍ പുറത്താകാതെ 73, കോളിന്‍ മണ്‍റോ 47 പന്തില്‍ 58 എന്നിവര്‍ അര്‍ധസെഞ്ച്വറിയുമായി അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത് ലങ്കയുടെ മുന്‍നിരയെ തകര്‍ത്ത മാറ്റ് ഹെന്ററിയാണ് മത്സരത്തിലെ താരം.

1

നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം തന്നെ ലങ്കയ്ക്ക് തിരിച്ചടിയേറ്റു. തിരിമന്നെയെ മാറ്റ് ഹെന്ററി പുറത്താക്കി. ആദ്യം അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും റിവ്യൂവില്‍ തീരുമാനം തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കരുണരത്‌നയും കുശാല്‍ പെരേരയും ചേര്‍ന്നാണ് ലങ്കയെ മുന്നോട്ട് നയിച്ചത്. കരുണരത്‌ന 52 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.

29 റണ്‍സെടുത്ത പെരേരയെ പുറത്താക്കി ഹെന്റി തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ കുശാല്‍ മെന്‍ഡിസിനെയും പുറത്താക്കി ലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിടുകയായിരുന്ന മാറ്റ് ഹെന്റി. ഇതോടെ മൂന്നിന് 46 എന്ന നിലയിലായി ലങ്ക. സ്‌കോര്‍ 53ല്‍ നില്‍ക്കേ ധനഞ്ചയ സില്‍വയും പിന്നാലെ എയ്ഞ്ചലോ മാത്യൂസും പുറത്തായി. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 100 കടക്കില്ലെന്നായിരുന്ന പ്രതീക്ഷിച്ചത്.

എന്നാല്‍ തിസാര പെരേരയും കരുണരത്‌നയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പെരേര 23 പന്തില്‍ 27 റണ്‍സടിച്ച. രണ്ട് സിക്‌സറുകളും ഇന്നിംഗ്‌സിലുണ്ടായിരുന്നു. കരുണരത്‌നയുടെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറിയുണ്ടായിരുന്നു. മാറ്റ് ഹെന്റിക്ക് പുറമേ ഫെര്‍ഗൂസനും കിവീസ് നിരയില്‍ മൂന്ന് വിക്കറ്റെടുത്തു. ട്രെന്‍ഡ് ബൂള്‍ട്ട്, ഗ്രാന്‍ഡോം, നീഷാം, സാന്റ്‌നര്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

Jun 01, 2019, 7:24 pm IST

ന്യൂസിലന്‍ഡിന് പത്ത് വിക്കറ്റ് വിജയം. വിജയലക്ഷ്യം 16.1 ഓവറില്‍ മറികടന്നു. ഗപ്ടിലിനും മണ്‍റോയ്ക്കം അര്‍ധസെഞ്ച്വറി

Jun 01, 2019, 6:47 pm IST

ന്യൂസിലന്റിന് മികച്ച തുടക്കം.പത്ത് ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെടുത്തു

Jun 01, 2019, 5:34 pm IST

ഹെന്ററിയും ഫെര്‍ഗൂസനും മൂന്നുവിക്കറ്റെടുത്തു

Jun 01, 2019, 5:34 pm IST

ശ്രീലങ്ക 136 റണ്‍സിന് പുറത്ത്

Jun 01, 2019, 5:21 pm IST

തിസാര പെരേരയെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കുന്നു

Jun 01, 2019, 5:15 pm IST

ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; 128 റണ്‍സിന് 8 വിക്കറ്റ് നഷ്ടം

Jun 01, 2019, 4:31 pm IST

കോളിന്‍ ഗ്രാന്‍ഡോം എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കുന്നു

Jun 01, 2019, 4:30 pm IST

ശ്രീലങ്കയ്ക്ക് 82 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്ടം

Jun 01, 2019, 4:14 pm IST

കുശാല്‍ മെന്‍ഡിസിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുന്ന ഗുപ്ടില്‍

Jun 01, 2019, 4:08 pm IST

ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്ററി മൂന്ന് വിക്കറ്റെടുത്തു

Jun 01, 2019, 4:08 pm IST

തിരിമന്നെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ പുറത്തായി

Jun 01, 2019, 4:08 pm IST

ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച: 13.1 ഓവറില്‍ 4 വിക്കറ്റിന് 58 റണ്‍സെന്ന നിലയില്‍

{headtohead_cricket_4_7}

Story first published: Saturday, June 1, 2019, 19:54 [IST]
Other articles published on Jun 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+