ബംഗ്ലാദേശ് ചെറിയ മീനല്ല... ഓവലില്‍ കിവീസിന് പരീക്ഷണം, പോരാട്ടം പൊടിപാറും
ലണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ന്യൂസിലന്റ് നാളെ ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരങ്ങളില്‍ വമ്പന്‍ ജയം നേടിയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. അതേസമയം മത്സരത്തില്‍ കടുത്ത സമ്മര്‍ദത്തിലായിരിക്കും കിവീസ് കളത്തിലിറങ്ങുക. ലോകകപ്പിലെ ആദ്യ അട്ടിമറി ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടത്തിയിരുന്നു. രണ്ടാ മത്സരത്തിലും ഇത് ആവര്‍ത്തിക്കുമോ എന്ന ആശങ്ക ന്യൂസിലന്റിനുണ്ട്.
മറുവശത്ത് താളം കണ്ടെത്തിയതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശ്. ഇത്തവണ ഏത് വമ്പന്‍മാരെയും വീഴ്ത്തുമെന്ന് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ഹസന്‍ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ന്യൂസിലന്റ് നിരയും മികച്ച ഫോമിലാണ്. മികച്ച ഓള്‍റൗണ്ടര്‍മാരും ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ അണിനിരക്കുന്ന ടീമാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ഓവലിലെ പോരാട്ടം കടുക്കും.

മുന്‍തൂക്കം ന്യൂസിലന്റിന്
കിവീസിന് മത്സരത്തില്‍ നേരിയ മുന്‍തൂക്കമുണ്ട്. ശ്രീലങ്കയെ ടീം പരാജയപ്പെടുത്തിയ രീതിയാണ് ഇതിന് കാരണം. ആധികാരികമായിരുന്നു ടീമിന്റെ വിജയം. മുന്‍നിരയടക്കം മികച്ച ഫോമിലുമാണ്. ശ്രീലങ്കയെ 136 റണ്‍സിന് പുറത്താക്കിയ കിവീസ് മത്സരം പത്ത് വിക്കറ്റിനാണ് വിജയിച്ചത്. മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ ഓപ്പണിംഗ് സഖ്യം ബംഗ്ലാദേശിനെതിരെ തുടരാന്‍ തന്നെയാണ് സാധ്യത. ഗുപ്ടിലും മണ്‍റോയും മികച്ച ഫോമിലേക്കുയര്‍ന്നത് കിവീസിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.

കുതിക്കാനൊരുങ്ങി കടുവകള്‍
ബംഗ്ലാദേശ് നിര വന്‍ ആത്മവിശ്വാസത്തിലാണ്. വമ്പന്‍മാരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയതോടെ എല്ലാ ടീമുകളെയും ഞെട്ടിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരിക്കുകയാണ്. മുന്‍നിരയും മധ്യനിരയും ഒരുപോലെ ഫോം കണ്ടെത്തിയത് ബംഗ്ലാദേശിനെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഷാക്കിബ്, മുഷ്ഫിഖുര്‍ റഹീം, മഹമ്മൂദുള്ള, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ക്കൊപ്പം തമീം ഇഖ്ബാലും തകര്‍പ്പന്‍ ഫോമിലാണ്. ബൗളിംഗ് നിരയും കഴിവിനൊത്തുയര്‍ന്ന് കഴിഞ്ഞു. ബംഗ്ലാദേശിന്റെ ആവേശം കിവീസിന് കടുത്ത വെല്ലുവിളിയാണ്.

ഓള്‍റൗണ്ട് മികവ്
ഇരുടീമുകള്‍ക്കും ഓള്‍റൗണ്ട് മികവ് ശക്തമാണ്. കോളിന്‍ ഗ്രാന്‍ഡോം, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ നന്നായി ബാറ്റ് ചെയ്യുന്നവരാണ്. ഇവര്‍ കിവീസിന്റെ മധ്യനിരയെ ശക്തമാകുന്നു. ബംഗ്ലാദേശ് നിരയില്‍ ഷാക്കിബാണ് ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ധ സെഞ്ച്വറിയടിച്ച് കളിയിലെ താരമായത് ഷാക്കിബാണ്. മഹമ്മൂദുള്ള, മെഹന്തി ഹസന്‍ തുടങ്ങിയവരും ഓള്‍റൗണ്ടറായിട്ടുണ്ട്. ഇവരുടെ മികവ് മത്സരത്തില്‍ നിര്‍ണായകമാകും. ഷാക്കിബില്‍ നിന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് ബംഗ്ലാദേശ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ടോസ് നിര്‍ണായകം
ടോസ് നിര്‍ണായകമാണ് ഓവലില്‍. ആദ്യം ടോസ് ചെയ്യുന്നവര്‍ ബാറ്റ് ചെയ്യാനാണ് സാധ്യത. മികച്ച ബാറ്റിംഗ് പിച്ചാണ് ഒരുക്കുന്നത്. അതേസമയം മത്സരത്തിന് മഴ ഭീഷണിയാണ്. അടുത്തിടെ കിവീസിനെ പരാജയപ്പെടുത്താന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിവീസിനെ പരാജയപ്പെടുത്തിയത് ബംഗ്ലാദേശിന്റെ വന്‍ നേട്ടമാണ്. എന്നാല്‍ ഇത്തവണ റോസ് ടെയ്‌ലര്‍ അടക്കമുള്ള ബാറ്റിംഗ് നിരയെ തകര്‍ക്കണമെങ്കില്‍ ബംഗ്ലാദേശ് കഠിനാധ്വാനം ചെയ്യേണ്ടി വരും. ന്യൂസിലന്റ് മത്സരത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
{headtohead_cricket_4_10}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications