For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിവികളെ വിറപ്പിച്ച് ബംഗ്ലാദേശ്.... ഒടുവില്‍ ജയം, ന്യൂസിലന്റ് ജയം 2 വിക്കറ്റിന്

By Vaisakhan MK
new zealand beat bangladesh

ലണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്റിന് രണ്ട് വിക്കറ്റ് വിജയം. 245 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിനെ വിറപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. 17 പന്ത് ബാക്കി നില്‍ക്കെയായിരുന്നു വിജയം. ന്യൂസിലന്റിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തില്‍ ഇറങ്ങിയ ബംഗ്ലാദേശിന് അതേ ആവേശം ഒട്ടും കുറയാതെയാണ് കിവീസിനെതിരെ പുറത്തെടുത്തത്. ടോസ് നേടിയ കിവീസ് ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

1

ഭേദപ്പെട്ട തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. തമീം ഇഖ്ബാല്‍ സൗമ്യ സര്‍ക്കാര്‍ സഖ്യം 45 റണ്‍സ് ചേര്‍ത്തു. സര്‍ക്കാര്‍ പുറത്തായതിന് പിന്നാലെ തന്നെ തമീം ഇഖ്ബാലും മടങ്ങിയത് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ ഷാക്കിബ് അല്‍ഹസന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചു. 68 പന്തില്‍ 7 ബൗണ്ടറിയടക്കമാണ് ഷാക്കിബ് 64 റണ്‍സടിച്ചത്. മുഷ്ഫിഖുര്‍ റഹീമുമായി 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും അധികം മുന്നോട്ട് പോകാനായില്ല

19 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റണ്ണൗട്ടായതോടെ ബംഗ്ലാദേശ് നിരയില്‍ ആര്‍ക്കും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. മുഹമ്മദ് മിഥുന്‍, മഹമ്മൂദുള്ള എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ന്യൂസിലന്റ് നിരയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും മാറ്റ് ഹെന്ററി മികച്ച നിന്ന്. 47 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി ഹെന്ററി. ട്രെന്‍ഡ് ബൂള്‍ട്ട് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഭേദപ്പെട്ട തുടക്കമാണ് കിവീസിന് ലഭിച്ചത്. മാര്‍ട്ടിന്‍ ഗപ്ടിലും കോളിന്‍ മണ്‍റോയും ചേര്‍ന്ന് 35 റണ്‍സ് ചേര്‍ത്തു.

ഇരുവരും പുറത്തായ ശേഷമെത്തിയ കെയിന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ കൂട്ടുകെട്ടാണ് മത്സരം കിവീസിന് അനുകൂലമാക്കിയത്. റോസ് ടെയ്‌ലര്‍ 82 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായി. 91 പന്തില്‍ 9 ബൗണ്ടറിയടങ്ങുന്നതാണ് ടെയ്‌ലറുടെ ഇന്നിംഗ്‌സ്. വില്യംസണ്‍ 40 റണ്‍സെടുത്തു. എന്നാല്‍ മധ്യനിരയെ പെട്ടെന്ന് പുറത്താക്കി ബംഗ്ലാദേശ് മത്സരത്തില്‍ കിവീസിനെ തുടര്‍ച്ചയായി ഞെട്ടിച്ച് കൊണ്ടിരുന്നു. ടോം ലാം, ജെയിംസ് നീഷാം, ഗ്രാന്‍ഡോം എന്നിവര്‍ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. ബംഗ്ലാദേശിനായി മെഹദി ഹസന്‍, ഷാക്കിബ് അല്‍ ഹസന്‍, സെയിഫുദ്ദീന്‍, മൊസാദെക് ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

Jun 06, 2019, 1:48 am IST

ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ന്യൂസിലന്റിന് രണ്ട് വിക്കറ്റ് വിജയം.സ്‌കോര്‍: ബംഗ്ലാദേശ് 244, ന്യൂസിലന്റ് എട്ടിന് 248

Jun 06, 2019, 1:05 am IST

40 ഓവറില്‍ 200 പിന്നിട്ട് ന്യസിലന്റ്. സ്‌കോര്‍. 40.3 ഓവറില്‍ അഞ്ചിന് 203

Jun 05, 2019, 11:51 pm IST

ന്യൂസിലന്റ് 24 ഓവറില്‍ രണ്ടിന് 127. മികച്ച കൂട്ടുകെട്ടുമായി റോസ് ടെയ്‌ലറും കെയ്ന്‍ വില്യംസണും

Jun 05, 2019, 11:02 pm IST

ന്യൂസിലന്റ് 12 ഓവറില്‍ രണ്ടിന് 67. കിവീസിന്റെ ഓപ്പണര്‍മാര്‍ പുറത്ത്‌

Jun 05, 2019, 9:59 pm IST

ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ന്യൂസിലന്റിന് 245 റണ്‍സ് വിജയലക്ഷ്യം. ബംഗ്ലാദേശ് 49.2 ഓവറില്‍ 244ന് പുറത്ത്‌

Jun 05, 2019, 9:25 pm IST

ബംഗ്ലാദേശിന് 7 വിക്കറ്റ് നഷ്ടം. സ്‌കോര്‍ 46.3 ഓവറില്‍ 225

Jun 05, 2019, 8:13 pm IST

ഷാക്കിബ് അല്‍ ഹസന്‍ ഹസന്‍ പുറത്ത്. ബംഗ്ലാദേശ് 30.2 ഓവറില്‍ നാലിന് 151 എന്ന നിലയില്‍

Jun 05, 2019, 7:36 pm IST

ബംഗ്ലാദേശ് 21.4 ഓവറില്‍ രണ്ട് വിക്കറ്റിന് 91 റണ്‍സ് എന്ന നിലയില്‍

Jun 05, 2019, 6:58 pm IST

ബംഗ്ലാദേശിന് രണ്ട് വിക്കറ്റ് നഷ്ടം.സ്‌കോര്‍. 13.2 ഓവറില്‍ രണ്ടിന് 60

Jun 05, 2019, 5:41 pm IST

ലോകകപ്പ്: ന്യൂസിലന്റിനെതിരെ ബംഗ്ലാദേശിന് ആദ്യം ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്റ് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു

{headtohead_cricket_4_10}

Story first published: Thursday, June 6, 2019, 1:50 [IST]
Other articles published on Jun 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+