കിവീസിനെ കറക്കി വീഴ്ത്താന്‍ അഫ്ഗാനിസ്ഥാന്‍.... മൂന്നാം ജയത്തിന് ന്യൂസിലന്റ്
ടോണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ന്യൂസിലന്റ് നാളെ അഫ്ഗാനിസ്ഥാനെ നേരിടും. തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി കിവീസിനും തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായി അഫ്ഗാനിസ്ഥാനും കളത്തില്‍ ഇറങ്ങുകയാണ്. ന്യൂസിലന്റ് നിരയില്‍ ദൗര്‍ബല്യങ്ങളുണ്ടെന്ന് രണ്ടാം മത്സരത്തോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം ചെറുമീനുകളായ അഫ്ഗാന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട് അട്ടിമറിക്ക് ഒരുങ്ങിയാണ് ഇറങ്ങുന്നത്.
വന്‍ മാര്‍ജിനില്‍ തന്നെ മത്സരം വിജയിക്കേണ്ടത് കിവീസിന് അത്യാവശ്യമാണ്. മുന്‍നിരയും മധ്യനിരയും ഫോം കണ്ടെത്തേണ്ടതും ടീമിന് ആവശ്യമാണ്. അതേസമയം അഫ്ഗാന്‍ ശ്രീലങ്കയ്‌ക്കെതിരെ മികച്ച ബൗളിംഗാണ് കാഴ്ച്ചവെച്ചത്. എന്നാല്‍ ചെറിയ വിജയലക്ഷ്യം ബുദ്ധിപൂര്‍വം ബാറ്റ് ചെയ്ത് നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇത് വലിയ നിരാശയാണ് അഫ്ഗാന് സമ്മാനിച്ചിരിക്കുന്നത്. ഇതേ ആവേശം കിവീസിനെതിരെ പുറത്തെടുക്കാനാണ് സാധ്യത.

കിവീസിന് മുന്‍തൂക്കം
ന്യൂസിലന്റിന് വ്യക്തമായ മുന്‍തൂക്കമുണ്ട് മത്സരത്തില്‍. ഓള്‍റൗണ്ട് മികവാണ് ടീമിനുള്ളത്. റോസ് ടെയ്‌ലറും കെയിന്‍ വില്യംസണും ഫോമിലേക്കുയര്‍ന്നത് ടീമിന് വലിയ ആശ്വാസമാണ്. മാര്‍ട്ടിന്‍ ഗുപ്ടിലും തകര്‍പ്പന്‍ ഫോമിലാണ്. അതേസമയം ഏത് മത്സരവും മാറ്റിമറിക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ട്. കോളിന്‍ മണ്‍റോയും വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ്. ഇതൊക്കെ തന്നെ കിവീസിന് ജയിക്കാന്‍ ധാരാളമാണ്. പക്ഷേ അഫ്ഗാനിസ്ഥാന്‍ എഴുതി തള്ളാന്‍ സാധിക്കാത്ത ടീമാണ്.

അഫ്ഗാന്‍ കരുത്തര്‍
അഫ്ഗാനിസ്ഥാന്‍ അട്ടിമറിക്ക് ശേഷിയുള്ള ടീമാണ്. ഗുല്‍ബാദിന്‍ നയിബ് നയിക്കുന്ന ടീമില്‍ വെടിക്കെട്ട് താരങ്ങള്‍ ഉണ്ട്. പക്ഷേ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷെഹസാദ് പരുക്കേറ്റത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്. കൈക്ക് പരിക്കേറ്റത്തിനെ തുടര്‍ന്ന് ഷെഹസാദിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ല. അതേസമയം ഹഷ്മത്തുള്ള ഷഹീദി, സസായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, അലി സദ്രാന്‍ തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ അവര്‍ക്കുണ്ട്. അതുകൊണ്ട് ന്യൂസിലന്റിനെ പ്രതിരോധത്തിലാക്കാന്‍ അഫ്ഗാന് സാധിക്കും.

ശ്രദ്ധിക്കേണ്ട താരങ്ങള്‍
ഇരുടീമുകളുടെയും ബൗളര്‍മാരെയാണ് മത്സരത്തില്‍ ശ്രദ്ധിക്കേണ്ടത്. കിവീസ് നിരയില്‍ ട്രെന്‍ഡ് ബൂള്‍ട്ടാണ് ശ്രദ്ധിക്കേണ്ട താരം. മത്സരത്തില്‍ തുടക്കത്തില്‍ തന്നെ പന്ത് മികച്ച രീതിയില്‍ സ്വിംഗ് ചെയ്യിക്കാനുള്ള കഴിവ് താരത്തിന്റെ പ്രത്യേകതയാണ്. അതേസമയം മാറ്റ് ഹെന്റിയാണ് കിവീസ് നിരയില്‍ ഇപ്പോഴത്തെ താരം. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തി ലോകകപ്പിലെ താരമായിരിക്കുകയാണ് ഹെന്റി. അതേസമയം അഫ്ഗാന്‍ നിരയില്‍ റാഷിദ് ഖാനും മുഹമ്മദ് നബിയുമാണ് ഗ്ലാമര്‍ താരങ്ങള്‍. നബി ലങ്കയ്‌ക്കെതിരെ നാല് വിക്കറ്റ് നേടിയിരുന്നു.

പോരാട്ടം പൊടിപാറും
ലോകകപ്പില്‍ ന്യൂസിലന്റിനെതിരെ അത്ര നല്ല ട്രാക്ക് റെക്കോര്‍ഡ് അഫ്ഗാനില്ല. അതേസമയം സ്പിന്‍ ബൗളിംഗ് കളിക്കുന്നതിലുള്ള കിവീസിന്റെ ദൗര്‍ബല്യം ബംഗ്ലാദേശ് കഴിഞ്ഞ മത്സരത്തില്‍ തുറന്നുകാണിച്ചിരുന്നു. മികച്ച സ്പിന്നര്‍മാര്‍ അഫ്ഗാന്‍ നിരയിലുണ്ട്. റാഷിദും മുജീബും നബിയും കടുത്ത ഭീഷണിയാണ് കിവീസിന്. ന്യൂസിലന്റിന്റെ സ്പിന്നര്‍മാരില്‍ ഫെര്‍ഗൂസന്‍ ഉണ്ടെങ്കിലും മൂര്‍ച്ച പോര. സ്പിന്‍ ആക്രമണത്തില്‍ കിവീസ് വീണാല്‍ ലോകകപ്പില്‍ വീണ്ടുമൊരു അട്ടിമറിക്ക് സാധ്യതയുണ്ട്. ലങ്കയെ മികച്ച ബൗളിംഗിലൂടെ കുരുക്കിയ അഫ്ഗാനെ അതുകൊണ്ട് തന്നെ കിവീസ് ഭയക്കുന്നുണ്ട്.
{headtohead_cricket_4_95}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications