For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വില്യംസണ്‍ തകര്‍ത്തടിച്ചു, നിഷാം എറിഞ്ഞിട്ടു, അഫ്ഗാനെതിരെ കിവീസിന് 7 വിക്കറ്റ് ജയം

By Vaisakhan MK

ടോണ്ടന്‍: ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്റിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു കിവീസ്. 107 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു കിവീസിന്റെ ജയം. ന്യൂസിലന്റിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. കെയിന്‍ വില്യംസണിന്റെ അര്‍ധ സെഞ്ച്വറിയാണ് ന്യൂസിലന്റിന് ഗുണകരമായത്. വില്യംസണ്‍ 99 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്നു. 9 ബൗണ്ടറി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

1

റോസ് ടെയ്‌ലറും മികച്ച പ്രകടനം നടത്തി. സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ആദ്യ പന്തില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്ടിലിനെ നഷ്ടമായെങ്കിലും കോളിന്‍ മണ്‍റോയും വില്യംസണും ചേര്‍ന്ന് മത്സരം കിവീസിന് അനുകൂലമാക്കുകയായിരുന്നു.
ടോസ് നേടിയ കിവീസ് അഫ്ഗാനിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരിചയ സമ്പത്ത് അഫ്ഗാന് തിരിച്ചടിയാവുന്നതാണ് കണ്ടത്. ഹസ്രത്തുള്ള സസായിയും നൂര്‍ അലിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് അഫ്ഗാന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 10.5 ഓവറില്‍ 66 റണ്‍സടിച്ചു.

സസായ് 34 റണ്‍സും നൂര്‍ അലി 31 റണ്‍സും എടുത്തു. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ അഫ്ഗാന്റെ തകര്‍ച്ചയും തുടങ്ങി. റഹ്മത്ത്, നയിബ്, നബി, നജീബുള്ള, ഇക്രം അലി, എന്നിവര്‍ കൂട്ടത്തോടെ പവലിയനിലേക്ക് പോകുന്നതാണ് പിന്നീട് കണ്ടത്. ഒരറ്റത്ത് 59 റണ്‍സടിച്ച് ഷഹീദി നിന്നത് കൊണ്ട് മാത്രമാണ് അഫ്ഗാന്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. കിവീസിന്റെ മുന്‍നിര ബൗളര്‍മാരെ മികച്ച രീതിയില്‍ നേരിട്ട അഫ്ഗാനിസ്ഥാന് ന്യൂസിലന്റിന്റെ പാര്‍ട്ട് ടൈം ബൗളര്‍മാര്‍ക്ക് മുന്നിലാണ് വീണത്.

നീഷാം അഞ്ച് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തി. ഫെര്‍ഗൂസന്‍ നാല് വിക്കറ്റെടുത്തു. അതേസമയം നീഷാം തന്നെയാണ് കളിയിലെ താരം. മൂന്ന് ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ന്യൂസിലന്റ്. ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ അവസരമുണ്ടാകും. മികച്ച റണ്‍റേറ്റ് കൂടി നോക്കിയിട്ടേ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കൂ.

Jun 09, 2019, 12:52 am IST

ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്റിന് 7 വിക്കറ്റ് ജയം. സ്‌കോര്‍: അഫ്ഗാന്‍ 172, ന്യൂസിലന്റ് 32.1 ഓവറില്‍ 173

Jun 09, 2019, 12:25 am IST

ന്യൂസിലന്റിന് മൂന്നാം വിക്കറ്റ് നഷ്ടം.സ്‌കോര്‍: 26 ഓവറില്‍ 134. വിജയിക്കാന്‍ 39 റണ്‍സ്‌

Jun 09, 2019, 12:02 am IST

ന്യൂസിലന്റ് 20.2 ഓവറില്‍ രണ്ട് വിക്കറ്റിന് 96 എന്ന നിലയില്‍. വിജയിക്കാന്‍ 77 റണ്‍സ്‌

Jun 08, 2019, 10:45 pm IST

ന്യൂസിലന്റ് 2.5 ഓവറില്‍ ഒന്നിന് 20 എന്ന നിലയില്‍.

Jun 08, 2019, 10:18 pm IST

ലോകകപ്പ്: അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലന്റിന് 173 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: അഫ്ഗാന്‍ 41.1 ഓവറില്‍ 172ന് പുറത്ത്‌

Jun 08, 2019, 9:43 pm IST

അഫ്ഗാനിസ്ഥാന് 9 വിക്കറ്റ്‌ നഷ്ടം. സ്‌കോര്‍ 37 ഓവറില്‍ 158

Jun 08, 2019, 9:40 pm IST

അഫ്ഗാനിസ്ഥാന് 6 വിക്കറ്റ് നഷ്ടം. സ്‌കോര്‍ 26 ഓവറില്‍ 115

Jun 08, 2019, 7:54 pm IST

ന്യൂസിലന്റ് അഫ്ഗാനിസ്ഥാന്‍ മത്സരം മഴ മൂലം നിര്‍ത്തിവെച്ചു. സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ നാലിന് 84

Jun 08, 2019, 5:46 pm IST

ലോകകപ്പ്: ന്യൂസിലന്റിനെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിംഗ്. ടോസ് നേടി ന്യൂസിലന്റ് അഫ്ഗാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു

{headtohead_cricket_4_95}

Story first published: Sunday, June 9, 2019, 1:02 [IST]
Other articles published on Jun 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+