ലണ്ടന്‍: ഇന്ത്യന്‍ ടീമിന് തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ മഹേന്ദ്ര സിംഗ് ധോണി എന്നും മുന്‍പന്തിയിലാണ്. ഐപിഎല്ലില്ലും ഇത് അദ്ദേഹം തെളിയിച്ച് കഴിഞ്ഞതാണ്. ഇപ്പോഴിതാ എതിര്‍ ടീമിനായി ഫീല്‍ഡിംഗ് ഒരുക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ധോണി. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ബാറ്റിംഗിനിടെയാണ് ധോണി എതിര്‍ ടീമിന് ഫീല്‍ഡീംഗ് ഒരുക്കിയത്.

മത്സരത്തില്‍ 40ാം ഓവര്‍ എറിയാനെത്തിയത് സാബിര്‍ റഹ്മാനാണ്. എന്നാല്‍ ബാറ്റ് ചെയ്യാതെ മാറിയ ധോണി, ബംഗ്ലാദേശിന്റെ ഫീല്‍ഡര്‍ സ്ഥാനം തെറ്റിയാണ് നില്‍ക്കുന്നതെന്ന് കാണിച്ച് കൊടുക്കുകയും ചെയ്തു. ധോണിയുടെ നിര്‍ദേശം സാബിര്‍ അദ്ഭുതപ്പെടുത്തുകയും ചെയ്തു. ഇതോടെ ഫീല്‍ഡറെ ബംഗ്ലാദേശ് മാറ്റുകയും ചെയ്തു. കമന്റേറ്റര്‍മാര്‍ ഈ നിര്‍ദേശത്തില്‍ അമ്പരന്ന് ചിരിക്കുകയും ചെയ്തു.
ബംഗ്ലാദേശിന്റെ ഫീല്‍ഡര്‍ യാതൊരു സാധ്യതവുമില്ലാത്ത സ്ഥലത്താണ് നിന്നിരുന്നത്. ബൗളര്‍ നല്‍കിയ ക്രമീകരണത്തിലല്ല നിന്നതെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. ഇത് ധോണി നേരത്തെ തന്നെ ശ്രദ്ധിച്ചിരുന്നുവെന്ന് കമന്റേറ്റര്‍മാര്‍ പറയുകയും ചെയ്തു. അതേസമയം ധോണിയുടെ നിര്‍ദേശം സോഷ്യല്‍ മീഡിയയില്‍ അടക്കം കൈയ്യടികള്‍ ഏറ്റുവാങ്ങുകയാണ്. യഥാര്‍ത്ഥ ക്യാപ്റ്റന്റെ ലക്ഷണങ്ങളാണ് ഇതെന്നായിരുന്നു സോഷ്യല്‍ മീഡിയ പറയുന്നത്.
മത്സരത്തില്‍ ധോണിയുടെയും ലോകേഷ് രാഹുലിന്റെയും സെഞ്ച്വറിയുടെ മികവില്‍ 359 റണ്‍സ് അടിച്ചെടുത്തിരുന്നു ഇന്ത്യ. മത്സരത്തില്‍ മുന്‍നിര തകര്‍ന്നതിന് ശേഷമായിരുന്നു ഇരുവരും സെഞ്ച്വറി നേടിയത്. മത്സരത്തില്‍ 95 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. ജൂണ്‍ അഞ്ചിന് സതാംപ്ടണിലാണ് മത്സരം.