വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍സിയില്‍ വിരാട് കോലിക്ക് രണ്ട് തുറുപ്പുചീട്ടുകള്‍... ലോകകപ്പില്‍ ഇവര്‍ നിര്‍ണായകം!!

By Vaisakhan MK

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ലോകകപ്പില്‍ തിളങ്ങാനാവുമോ എന്ന് ദീര്‍ഘകാലമായി ഉയരുന്ന ചോദ്യമാണ്. കളിക്കാരന്‍ എന്ന നിലയില്‍ കോലി ഏറ്റവും മികച്ച താരമാണ്. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ന്യൂസിലന്‍ഡിനോടുള്ള സന്നാഹ മത്സരത്തില്‍ ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കാത്തതില്‍ കോലി വിമര്‍ശനം നേരിട്ടിരുന്നു.

പേസും ബൗണ്‍സും നിറഞ്ഞ ഇംഗ്ലണ്ടിലെ ചതിക്കുഴികള്‍ കോലിയെന്ന നായകന്റെയും പരീക്ഷണമാണ്. ന്യൂസിലന്‍ഡ് ഇന്ത്യയെ ഷോര്‍ട്ട് ബോളുകള്‍ ഉപയോഗിച്ചാണ് മത്സരത്തില്‍ തകര്‍ത്തത്, ആ രീതി കോലി തിരിച്ച് പരീക്ഷിക്കാന്‍ തയ്യാറാവും എന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കോലിക്ക് രണ്ട് നായകരുടെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷകള്‍. ഐപിഎല്ലിലും തിളങ്ങിയ ചരിത്രമുള്ളവരാണ് ഈ നായകര്‍.

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

വിരാട് കോലിക്ക് ക്യാപ്റ്റന്‍സിയില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്ന് ആരാധകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. പ്രധാനമായും ബൗളര്‍മാരെ മാറ്റുന്നതിലും മറ്റുമാണ് ഈ പ്രശ്‌നങ്ങള്‍ ഉള്ളത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടിയ വമ്പന്‍ ജയത്തോടെ ഈ പ്രശ്‌നങ്ങള്‍ കോലി പരിഹരിച്ചിരുന്നു. പക്ഷേ ഐപിഎല്ലില്‍ കോലിയുടെ ടീം വമ്പന്‍ തോല്‍വി നേരിട്ടതോടെ ക്യാപ്റ്റന്‍സി വീണ്ടും ചര്‍ച്ചയാവുകയാണ്. എന്നാല്‍ കോലി ഇതിന് മറുമരുന്നു കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേര്‍ കോലിയുടെ സഹായത്തിനുണ്ടാവുമെന്നാണ് സൂചന.

2 തുറുപ്പുചീട്ടുകള്‍

2 തുറുപ്പുചീട്ടുകള്‍

കോലിക്ക് രണ്ട് തുറുപ്പ് ചീട്ടുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. മഹേന്ദ്ര സിംഗ് ധോണിയും രോഹിത് ശര്‍മയുമാണ് ഇത്. ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടം നേടിയത് ഇവരുടെ ടീമുകളാണ്. ധോണി നേരത്തെ തന്നെ നിര്‍ദേശങ്ങള്‍ ടീമിന് നല്‍കുന്നുണ്ട്. ഫീല്‍ഡിംഗ് ഒരുക്കുന്നതില്‍ ധോണിക്കുള്ള മികവാണ് കോലിക്ക് ഗുണമാകുക. അതേസമയം ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതില്‍ രോഹിത്തിന് മികവുണ്ട്. ബുംറയെ പോലുള്ള ഡെത്ത് ഓവര്‍ ബൗളര്‍മാരെ മികച്ച രീതിയില്‍ രോഹിത്ത് മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. ഇവര്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കോലിക്ക് ഉപകാരപ്പെടും. വിദേശ പിച്ചുകളിലെ വെല്ലുവിളികള്‍ നന്നായറിയാവുന്ന താരമാണ് ധോണി.

കോച്ചിന്റെ ഉപദേശം

കോച്ചിന്റെ ഉപദേശം

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രവി ശാസ്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്താണ് ധോണിയെ കോലി കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. 50 ഓവര്‍ മത്സരങ്ങള്‍ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് കൃത്യമായി പ്രവചിക്കാന്‍ ധോണിക്ക് സാധിക്കുന്നുണ്ടെന്നാണ് ടീം വെളിപ്പെടുത്തുന്നത്. ഇത്തവണ അഗ്രസ്സീവ് സ്റ്റൈല്‍ കോലി കൂടുതലായി ഉപയോഗിക്കാനാണ് സാധ്യത. ഇത് എതിരാളികളുടെ മനോവീര്യം തകര്‍ക്കുന്ന രീതിയാണ്. ഇത് ബാറ്റ്‌സ്മാന്‍മാരുടെ പിഴവിലേക്ക് നയിക്കുമെന്നും കോലി കരുതുന്നുണ്ട്.

ഫീല്‍ഡിംഗ് ഇങ്ങനെ

ഫീല്‍ഡിംഗ് ഇങ്ങനെ

മികച്ച ഫീല്‍ഡര്‍മാരെ എങ്ങനെ നിയോഗിക്കണമെന്ന് കോലിക്ക് നന്നായി അറിയാം. സര്‍ക്കിളില്‍ കോലി മാത്രവും ലോംഗ് ഓണിലും ലോംഗ് ഓഫിലും ജഡേജയടക്കമുള്ള മികച്ച ഫീല്‍ഡര്‍മാരെ ഒരുക്കി ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കുന്ന രീതി ധോണിയില്‍ നിന്നാണ് കോലി പഠിച്ചത്. ഷോര്‍ട്ട് പിച്ച് പന്തുകള്‍ ഉപയോഗിച്ച് കോലി എതിരാളികളെ കുടുക്കാനുള്ള തന്ത്രമാണ് ഒരുക്കുന്നത്. അതേസമയം ദൗര്‍ബല്യങ്ങള്‍ മറയ്ക്കാനാണ് ഇത്തരം രീതികള്‍ ഉപയോഗിക്കുന്നത്. ഓപ്പണിംഗിലെ മാറ്റമടക്കമുള്ള കാര്യങ്ങളിലും നാലാം നമ്പറില്‍ ആരാകും ഇറങ്ങുകയെന്നും കോലി ധോണിക്കും രോഹിത്തിനും മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിര്‍ദേശവും ഇതില്‍ നിര്‍ണായകമാകും.

ലോകകപ്പ് ഇന്ത്യയിലേക്ക് തന്നെ, ടോഫ് ഫൈവില്‍ പ്രതീക്ഷയുമായി ടീം ഇന്ത്യ, ഇവര്‍ ടോപ്‌സ്‌കോറര്‍മാരാകുംലോകകപ്പ് ഇന്ത്യയിലേക്ക് തന്നെ, ടോഫ് ഫൈവില്‍ പ്രതീക്ഷയുമായി ടീം ഇന്ത്യ, ഇവര്‍ ടോപ്‌സ്‌കോറര്‍മാരാകും

Story first published: Wednesday, May 29, 2019, 17:26 [IST]
Other articles published on May 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X