Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജോഫ്ര ആര്‍ച്ചര്‍ക്കും ജേസന്‍ റോയിക്കും ഐസിസി പിഴയിട്ടു, ജയിച്ചവര്‍ക്കും പിഴ

ലണ്ടന്‍: പാകിസ്താനെതിരായ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കും ഓപ്പണര്‍ ജേസന്‍ റോയിക്കും പിഴയിട്ടിരിക്കുകയാണ് ഐസിസി. മാച്ച് ഫീയുടെ 15 ശതമാനമാണ് ആര്‍ച്ചര്‍ക്കും റോയിക്കും പിഴയിട്ടിരിക്കുന്നത്. പാകിസ്താനോട് 14 റണ്‍സിന്റെ തോല്‍വിയാണ് ആതിഥേയരായ ഇംഗ്ലണ്ട് വഴങ്ങിയത്. ഇംഗ്ലണ്ട് കനത്ത തിരിച്ചടിയാണ് ഇതിലൂടെ നേരിട്ടിരിക്കുന്നത്. അതേസമയം പാകിസ്താനും വന്‍ തിരിച്ചടിയേറ്റിട്ടുണ്ട്.

1

പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയിട്ടിരിക്കുകയാണ് ഐസിസി. കുറഞ്ഞ ഓവര്‍റേറ്റിനെ തുടര്‍ന്നാണ് പിഴ. ടീമിന് പത്ത് ശതമാനം പിഴയാണ് ചുമത്തിയത്. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് പാകിസ്താന്‍ എറിഞ്ഞത്. ജേസന്‍ റോയിയും ആര്‍ച്ചറും അച്ചടക്കം നടപടിയാണ് നേരിട്ടത്. ഇവരില്‍ നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് ഐസിസി പറഞ്ഞു.

പാകിസ്താന്‍ ബാറ്റ് ചെയ്യുന്നതിനിടെ റോയ് നടത്തിയ ഫീല്‍ഡിംഗ് പിഴവിന് പിന്നാലെ മോശം പദപ്രയോഗങ്ങള്‍ താരം നടത്തിയെന്നാണ് ഐസിസി കണ്ടെത്തിയിരിക്കുന്നത്. അമ്പയര്‍മാര്‍ താരം പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി കേട്ടെന്നും, ഇത് ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണെന്നും ഐസിസി വ്യക്തമാക്കി. അതേസമയം 27ാം ഓവറില്‍ ആര്‍ച്ചര്‍ എറിഞ്ഞ പന്ത് വൈഡാണെന്ന വാദത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് ആര്‍ച്ചര്‍ക്ക് പിഴ വിധിക്കാന്‍ കാരണം.

അമ്പയറോട് തര്‍ക്കിച്ചു എന്നാണ് ആര്‍ച്ചര്‍ക്കെതിരെയുള്ള കുറ്റം. മത്സരത്തില്‍ ആര്‍ച്ചര്‍ 79 റണ്‍സ് വഴങ്ങിയിരുന്നു. അതേസമയം അച്ചടക്ക റെക്കോര്‍ഡില്‍ ഇതോടെ ഡീമെറിറ്റ് പോയിന്റ് ഐസിസി കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷത്തില്‍ നാല് ഡീമെറിറ്റ് പോയിന്റകള്‍ വന്നാല്‍ രണ്ട് ഏകദിനങ്ങളില്‍ വിലക്ക് നേരിട്ടേക്കാം. അതേസമയം ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം ബംഗ്ലാദേശിനെതിരെയാണ്. പാകിസ്താന്‍ ശ്രീലങ്കയെയാണ് നേരിടുന്നത്.

Story first published: Tuesday, June 4, 2019, 16:18 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+