Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഇന്ത്യയിലേക്ക് തന്നെ, ടോഫ് ഫൈവില്‍ പ്രതീക്ഷയുമായി ടീം ഇന്ത്യ, ഇവര്‍ ടോപ്‌സ്‌കോറര്‍മാരാകും

ബ്രിട്ടന്‍: ഇന്ത്യന്‍ ടീം സന്നാഹ മത്സരങ്ങളെല്ലാം കഴിഞ്ഞ ലോകകപ്പിനായി സജ്ജമായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലന്റിനോട് തകര്‍ന്നടിഞ്ഞ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് വമ്പന്‍ ജയം നേടി തിരിച്ചുവന്നിരുന്നു. ടീം ആത്മവിശ്വാസത്തിലാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ അടുത്ത കാലത്തെ പ്രകടനം പരിശോധിക്കുമ്പോള്‍ ടോപ് ഫൈവില്‍ ആണ് ഏറ്റവുമധികം പ്രതീക്ഷയുള്ളത്.

ആദ്യത്തെ അഞ്ചില്‍ വരുന്ന താരങ്ങള്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് സന്നാഹ മത്സരങ്ങളും സൂചിപ്പിക്കുന്നത്. ഇവര്‍ സ്ഥിരത പുലര്‍ത്തിയാല്‍ ഇന്ത്യക്ക് കിരീടം നേടുക കഠിനമായ കാര്യമല്ല. ഇന്ത്യന്‍ നായകന്‍ വിരാട് കോലി മുതല്‍ ഹര്‍ദിക് പാണ്ഡ്യ വരെയുള്ളവര്‍ ഈ പട്ടികയിലുണ്ട്. സന്നാഹ മത്സരങ്ങളില്‍ തിളങ്ങിയവരും ഇംഗ്ലണ്ടിലെ പേസും ബൗണ്‍സും ഉള്ള പിച്ചുകളില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ളവരുമാണ് ഇവര്‍.

വിരാട് കോലിയെന്ന പ്രതിഭാസം

വിരാട് കോലിയെന്ന പ്രതിഭാസം

ഇന്ത്യന്‍ ടീമിന് ഏറ്റവുമധികം ഇന്ന് ഏറ്റവുമധികം ആശ്രയിക്കാവുന്ന താരമാണ് വിരാട് കോലി. ഇന്ത്യന്‍ ടീമിനെ നിര്‍ണായകമായ ലോകകപ്പില്‍ നയിക്കുകയെന്ന ബാധ്യതയും അദ്ദേഹത്തിനുണ്ട്. ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആവാനും ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആവാനും സാധ്യതയുള്ള താരം. എട്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ 593 റണ്‍സ് ടോപ് സ്‌കോററായിരുന്നു കോലി. പേസ് ബൗളര്‍മാരെ നേരിടുന്നതിനുള്ള അസാധ്യമായ കഴിവാണ് ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നത്. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ 90നോട് അടുത്ത് നില്‍ക്കുന്ന ബാറ്റിംഗ് ശരാശരിയും കോലിക്കുണ്ട്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇന്ത്യയില്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മുന്‍നിരയിലേക്ക് എത്തിയ താരമാണ് ഹര്‍ദിക് പാണ്ഡ്യ. ഏറ്റവും മികച്ച ട്വന്റി 20 ഓള്‍റൗണ്ടറെന്ന പേരും പാണ്ഡ്യക്കുണ്ട്. ബംഗ്ലാദേശിനെതിരായ സന്നാഹത്തില്‍ പാണ്ഡ്യ അനായാസം സിക്‌സറും ബൗണ്ടറിയും നേടിയിരുന്നു. പക്ഷേ വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാനുള്ള പാണ്ഡ്യയുടെ മികവാണ് ഇന്ത്യക്ക് ഗുണകരമാകുക. അടുത്തിടെ കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പാണ്ഡ്യ കാഴ്ച്ചവെച്ചത്. മികച്ച ഫിനിഷറാണെന്ന നേട്ടവും പാണ്ഡ്യക്കുണ്ട്. ആദ്യ അഞ്ചില്‍ ഇന്ത്യ ഇറക്കാന്‍ സാധ്യത ശക്തമായിട്ടുള്ള താരമാണ് അദ്ദേഹം.

ക്യാപ്റ്റന്‍ കൂള്‍

ക്യാപ്റ്റന്‍ കൂള്‍

ഇന്ത്യയില്‍ മഹേന്ദ്ര സിംഗ് ധോണിയല്ലാതെ മറ്റൊരു ഫിനിഷറില്ലെന്ന് പൊതുവെ ക്രിക്കറ്റ് പ്രേമികളില്‍ വിലയിരുത്തലുണ്ട്. ഏറ്റവും മികച്ച ഫോമിലാണ് ധോണിയുള്ളത്. ഐപിഎല്ലിന് മുമ്പ് കഴിഞ്ഞ ഓസ്‌ട്രേലിയന്‍, ന്യൂസിലന്‍ഡ് പര്യടനം എന്നിവയില്‍ ഏറ്റവും മികച്ച പ്രകടനമാണ് ധോണി കാഴ്ച്ചവെച്ചത്. ഐപിഎല്ലില്‍ ചെന്നൈയുടെ ടോപ് സ്‌കോററും ധോണിയായിരുന്നു. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി അടിച്ചതോടെ ധോണി മികച്ച ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ ആക്രമണ ബാറ്റിംഗിലേക്ക് ധോണി ശൈലി മാറ്റിയത് എതിരാളികളെ അമ്പരിപ്പിക്കുന്നതാണ്.

കെഎല്‍ രാഹുല്‍

കെഎല്‍ രാഹുല്‍

അടുത്തിടെ വിവാദങ്ങള്‍ കൊണ്ടാണ് ലോകേഷ് രാഹുല്‍ അറിയപ്പെട്ടത്. അതിന് മുമ്പ് ഫോമില്ലായ്മ അദ്ദേഹത്തെ നിരന്തരം വിമര്‍ശനങ്ങളിലേക്ക് തള്ളിയിട്ടിരുന്നു. ഐപിഎല്ലില്‍ പഞ്ചാബിന്റെ ടോപ് സ്‌കോററായി രാഹുല്‍ അമ്പരിപ്പിക്കുകയും ചെയ്തു. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടി നാലാം സ്ഥാനത്തേക്കുള്ള സാധ്യതയും രാഹുല്‍ സജീവമാക്കിയിരിക്കുകയാണ്. ഇന്ത്യ തകര്‍ച്ചയെ നേരിട്ടപ്പോള്‍ ധോണിയുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് രാഹുലിന് നാലാം സ്ഥാനം ടീമില്‍ നേടിക്കൊടുക്കും. മികച്ച ഫോമില്‍ കളിക്കുന്ന രാഹുല്‍ ഏത് ടീമിനെതിരെയും വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ടോപ് സ്‌കോറര്‍ പട്ടികയിലേക്ക് രാഹുലിന്റെ പേരുണ്ടാവാനാണ് സാധ്യത.

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇംഗ്ലണ്ടിലെ സാഹചര്യം ഏറ്റവും നന്നായി ഉപയോഗിക്കുന്ന താരമാണ് ശിഖര്‍ ധവാന്‍. സന്നാഹ മത്സരത്തില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും ധവാന്‍ തിരിച്ചുവരുമെന്നാണ് സൂചന. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ടോപ് സ്‌കോറര്‍ നേട്ടവും ധവാനുണ്ട്. 5 മത്സരങ്ങളില്‍ നിന്നായി 363 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമായിരുന്നു സമ്പാദ്യം. ഫോമില്ലായ്മ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ധവാന്‍ പരിഹരിച്ചാല്‍ ഓപ്പണിംഗില്‍ ശക്തമായ അടിത്തറയും ഇന്ത്യക്ക് ലഭിക്കും. ധവാന്റെ പ്രകടനമാണ് ഇന്ത്യ വലിയ രീതിയില്‍ ഉറ്റുനോക്കുന്നത്.

Story first published: Wednesday, May 29, 2019, 15:02 [IST]
Other articles published on May 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+