നോട്ടിംഗ്ഹാം: ലോകകപ്പിലെ ഗ്ലാമര്‍ zwj; പോരാട്ടത്തില്‍ zwj; ഇംഗ്ലണ്ടിനെതിരെ പാകിസ്താന് തകര് zwj;പ്പന് zwj; ജയം. 14 റണ്‍ zwj;സിന്റെ വിജയമാണ് പാകിസ്താന് zwj; സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത പാകിസ്താന് zwj; നിശ്ചിത 50 ഓവറില്‍ zwj; എട്ട് വിക്കറ്റ് നഷ്ടത്തില്‍ zwj; 348 റണ്‍ zwj;സാണ് അടിച്ച് കൂട്ടിയത്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ zwj; ഇംഗ്ലണ്ടിന്റെ പോരാട്ടം 334 റണ്‍ zwj;സില് zwj; ഒതുങ്ങി. ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച പ്രകടനമാണ് പാകിസ്താനില്‍ zwj; നിന്നുണ്ടായത്.നോട്ടിംഗ്ഹാമിലെ മികച്ച ബാറ്റിംഗ് പിച്ചില്‍ zwj; ആനുകൂല്യം മുതലെടുത്ത് തകര് zwj;പ്പന് zwj; ബാറ്റിംഗാണ് പാകിസ്താന് zwj; പുറത്തെടുത്തത്. മൂന്ന് താരങ്ങള്‍ zwj; പാകിസ്താന് zwj; നിരയില്‍ zwj; അര് zwj;ധസെഞ്ച്വറി നേടി. ഓപ്പണിംഗില്‍ zwj; ഇമാം ഉള് zwj; ഹഖും ഫഖര്‍ zwj; സമാനും ചേര് zwj;ന്ന് 82 റണ്‍ zwj;സ് ചേര് zwj;ത്തതാണ് മികച്ച സ് കോറിലേക്ക് പാകിസ്താനെ നയിച്ചത്. ഇമാം 44 റണ്‍ zwj;സും ഫഖര്‍ zwj; 36 റണ്‍ zwj;സുമെടുത്തു. പിന്നീടെത്തിയ ബാബര്‍ zwj; അസം 64 റണ്‍ zwj;സും മുഹമ്മദ് ഹഫീസ് 84 റണ്‍ zwj;സുമായി പാകിസ്താനെ വമ്പന്‍ zwj; സ് കോറിലേക്ക് നയിച്ചു.62 പന്ത് നേരിട്ട ഹഫീസ് എട്ട് ബൗണ്ടറിയും രണ്ട് സിക് സറും അടിച്ച് വെടിക്കെട്ട് ഇന്നിംഗ് സാണ് കാഴ്ച്ചവെച്ചത്. സര് zwj;ഫ്രാസ് അഹമ്മദ് 55 റണ്‍ zwj;സെടുത്ത് മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട് നിരയില്‍ zwj; മോയിന്‍ zwj; അലി മൂന്നും മാര്‍ zwj;ക്ക് വുഡ് രണ്ടും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ zwj; ഓപ്പണര്‍ zwj; ജേസന്‍ zwj; റോയിയെ തുടക്കത്തില്‍ zwj; തന്നെ പാകിസ്താന് നഷ്ടമായി. അധികം വൈകാതെ 32 റണ്‍ zwj;സെടുത്ത ജോണി ബെയര്‍ zwj; സ് റ്റോയെയും പാകിസ്താന് zwj; മടക്കി.ഒരു ഘട്ടത്തില്‍ zwj; നാല് വിക്കറ്റിന് 118 എന്ന നിലയില്‍ zwj; പതറിയ ഇംഗ്ലണ്ടിനെ ജോ റൂട്ട്, ജോസ് ബട് ലര്‍ zwj; എന്നിവര്‍ zwj; സെഞ്ച്വറി ശക്തമായി മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. 104 പന്തില്‍ zwj; 107 റണ്‍ zwj;സടിച്ച റൂട്ട് ഇംഗ്ലണ്ടിന്റെ ഇന്നിംഗ് സിന് അടിത്തറയിട്ടു. ബട് ലര്‍ zwj; 76 പന്തില്‍ zwj; ഒമ്പത് ബൗണ്ടറിയുടെയും രണ്ട് സിക് സറിന്റെയും സഹായത്തോടെയാണ് സെഞ്ച്വറി നേടിയത്. ഇരുവരും പുറത്തായതോടെ വാലറ്റത്ത് ആര് zwj;ക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ zwj; സാധിച്ചില്ല. പാകിസ്താന് വേണ്ടി വഹാബ് റിയാസ് മൂന്നും, മുഹമ്മദ് ആമിര്‍ zwj;, ഷദാബ് ഖാന് zwj; എന്നിവര്‍ zwj; രണ്ടും വിക്കറ്റെടുത്തു.