കാര്‍ഡിഫില്‍ തിരിച്ചുവരവിന് ഇംഗ്ലണ്ട്.... വമ്പന്‍മാരെ ഞെട്ടിക്കാനൊരുങ്ങി ബംഗ്ലാദേശ്
കാര്‍ഡിഫ്: ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് നാളെ മൂന്നാമത്തെ മത്സരത്തിനിറങ്ങും. ബംഗ്ലാദേശാണ് ഇംഗ്ലണ്ടിന് എതിരാളികള്‍. അതേസമയം രണ്ട് ടീമുകളും ഓരോ തോല്‍വി നേരിട്ടാണ് മത്സരത്തിനെത്തുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന് മത്സരം വിജയിക്കേണ്ടത് അത്യാവശ്യമാണ്. പാകിസ്താനോടേറ്റ തോല്‍വി കടുത്തതായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ഓരോ മത്സരത്തിലും എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
ഇംഗ്ലണ്ടും ബംഗ്ലാദേശും ഒരേസമയം ഫോമിലുള്ള ടീമുകളാണ്. മധ്യനിരയില്‍ മാത്രമാണ് ബംഗ്ലാദേശിന് ഭയമുള്ളത്. എന്നാല്‍ വലിയ സ്‌കോര്‍ പിന്തുടരുമ്പോഴുള്ള അനാവശ്യ സമ്മര്‍ദമാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുന്നത്. ഇതിനെ മറികടക്കാനാണ് ഇംഗ്ലണ്ട് കളത്തില്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ഇംഗ്ലണ്ട്. അതുകൊണ്ട് മികച്ച വിജയം നേടി തിരിച്ചെത്തേണ്ടത് ടീമിന് അത്യാവശ്യമാണ്.

ഇംഗ്ലണ്ടിന് മുന്‍തൂക്കം
സമീപകാലത്തെ ഫോമും ബാറ്റിംഗ് നിരയുടെ ആഴവും ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. മികച്ച ഓള്‍ റൗണ്ടര്‍മാരും ടീമിലുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരാണ് എല്ലാവരും. അതേസമയം പാകിസ്താനെതിരെ ഇംഗ്ലണ്ടിന്റെ തോല്‍വി ദയനീയമായിരുന്നില്ല. 14 റണ്‍സിനായിരുന്നു തോല്‍വി. ജോസ് ബട്‌ലറും ജോ റൂട്ടും മത്സരത്തില്‍ സെഞ്ച്വറി അടിക്കുകയും ചെയ്തിരുന്നു. മുന്‍നിരയും മധ്യനിരയും ഫോമിലാണ്. ബംഗ്ലാദേശിന്റെ ബാറ്റിംഗിനെ അപേക്ഷിച്ച് ശക്തമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര.

ബംഗ്ലാദേശിന്റെ ലോകകപ്പ്
ലോകകപ്പില്‍ ബംഗ്ലാദേശ് ഇതുവരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി എല്ലാ ടീമുകളെയും ഞെട്ടിക്കാന്‍ കടുവകള്‍ക്ക് സാധിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ നേരിയ വ്യത്യാസത്തിലാണ് ബംഗ്ലാദേശ് തോറ്റത്. പക്ഷേ ന്യൂസിലന്റിനെ വിറപ്പിച്ച ശേഷമായിരുന്നു തോല്‍വി. ഇതോടെ ഏത് ടീമിനെയും പരാജയപ്പെടുത്താന്‍ പോന്നവരാണ് ബംഗ്ലാദേശെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന നിമിഷം വരെ ബംഗ്ലാദേശ് കിവീസിനെതിരെ പോരാടിയിരുന്നു.

ശ്രദ്ധിക്കേണ്ട താരങ്ങള്‍
ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീമില്‍ ഒരുപിടി ലോകോത്തര താരങ്ങളുണ്ട്. ജേസന്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോര്‍ഗന്‍ എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ജോണി ബെയര്‍സ്‌റ്റോ കൂടി താളം കണ്ടെത്തിയാല്‍ ഏറ്റവും അപകടകാരിയായ ടീമായി ഇംഗ്ലണ്ട് മാറും. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിന്റെ കുന്തമുന. മാര്‍ക്ക് വുഡും ഫോമിലാണ്. ബംഗ്ലാദേശ് നിരയില്‍ ഷാക്കിബ് അല്‍ ഹസനാണ് ശ്രദ്ധിക്കേണ്ട താരം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അര്‍ധസെഞ്ച്വറി നേടി ടീമിന്റെ നെടുംതൂണായി മുന്നില്‍ നില്‍ക്കുന്നത് ഷാക്കിബാണ്.

നേര്‍ക്കുനേര്‍ പോരാട്ടം
ലോകകപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനാണ് മുന്‍തൂക്കം. മൂന്ന് മത്സരം ഇരുവരും തമ്മില്‍ കളിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ വിജയം ബംഗ്ലാദേശിനൊപ്പമായിരുന്നു. ഇംഗ്ലണ്ട് ഒരിക്കല്‍ മാത്രമാണ് വിജയിച്ചത്. പക്ഷേ ഇത്തവണ ഇംഗ്ലണ്ട് എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ സാധിക്കുന്ന ടീമല്ല. ബംഗ്ലാദേശ് നിരയും എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ സാധിക്കുന്നവരല്ല. അതേസമയം കാര്‍ഡിഫില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബാറ്റിംഗ് പിച്ചാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
{headtohead_cricket_2_10}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications