വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാര്‍ഡിഫില്‍ കടുവകളെ കൂട്ടിലാക്കി ഇംഗ്ലണ്ട്.... 106 റണ്‍സിന്റെ വമ്പന്‍ ജയം

By Vaisakhan MK

കാര്‍ഡിഫ്: ലോകകപ്പ് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന്റെ രാജകീയമായ തിരിച്ചുവരവ്. അട്ടിമറി പ്രതീക്ഷിച്ച് ഇറങ്ങിയ ബംഗ്ലാദേശിനെ 106 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. 387 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 280 റണ്‍സിന് പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് നിരയില്‍ ഷാക്കിബ് അല്‍ഹസന്‍ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഷാക്കിബ് 119 പന്തില്‍ 121 റണ്‍സെടുത്തു. 12 ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

1

മുഷ്ഫിഖുര്‍ റഹീം, മഹമ്മൂദുള്ള, മൊസാദെക് ഹുസൈന്‍ എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇവര്‍ക്കൊക്കെ മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. മുഷ്ഫിഖുര്‍ 44 റണ്‍സെടുത്തു. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചറും ബെന്‍സ്റ്റോക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.മാര്‍ക്ക് വുഡിന് രണ്ട് വിക്കറ്റും ലഭിച്ചു. നേരത്തെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് മത്സരത്തിലാണ് ഇംഗ്ലണ്ട് 300 റണ്‍സിലധികം സ്‌കോര്‍ ചെയ്തത്. ടോസ് നേടിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇംഗ്ലണ്ട് റെക്കോര്‍ഡ് സ്‌കോറാണ് അടിച്ചെടുത്തത്. ജേസന്‍ റോയ് 121 പന്തില്‍ 153 റണ്‍സ് അടിച്ചെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. 14 ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. ഓപ്പണിംഗില്‍ 19.1 ഓവറില്‍ 128 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്.ജോണി ബെയര്‍സ്‌റ്റോ 51 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ജോ റൂട്ട് പെട്ടെന്ന് പുറത്തായെങ്കിലും ജോസ് ബട്‌ലര്‍ എത്തിയതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ പെട്ടെന്ന് കുതിക്കാന്‍ തുടങ്ങി.

ബട്‌ലര്‍ 44 പന്തില്‍ 64 റണ്‍സെടുത്തു. ഇയാന്‍ മോര്‍ഗന്‍, ക്രിസ് വോക്‌സ്, പ്ലങ്കറ്റ് എന്നിവര്‍ വാലറ്റത്ത് തകര്‍ത്തടിച്ചു. പ്ലങ്കറ്റ് 9 പന്തില്‍ 27 റണ്‍സാണ് അടിച്ചത്. നാല് ബൗണ്ടറിയും ഒരു സിക്‌സറും ഇന്നിംഗ്‌സിലുണ്ടായിരുന്നു. ബംഗ്ലാദേശ് നിരയിലെ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. മെഹദി ഹസന്‍ രണ്ട് വിക്കറ്റെടുത്തു. മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ടിന് റെക്കോര്‍ഡ് സ്‌കോര്‍ സമ്മാനിച്ച ജേസന്‍ റോയിയാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റ് നേടാനും ഇംഗ്ലണ്ടിന് സാധിച്ചു.

Jun 08, 2019, 10:50 pm IST

ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 106 റണ്‍സ് ജയം. സ്‌കോര്‍ ഇംഗ്ലണ്ട് ആറിന് 386, ബംഗ്ലാദേശ് 280

Jun 08, 2019, 9:45 pm IST

ഷാക്കിബ് അല്‍ ഹസന് സെഞ്ച്വറി. ബംഗ്ലാദേശ് 35.3 ഓവറില്‍ നാലിന് 188

Jun 08, 2019, 8:46 pm IST

19.1 ഓവറില്‍ ബംഗ്ലാദേശ് രണ്ടിന് 103 എന്ന നിലയില്‍. ഷാക്കിബ് അല്‍ ഹസന് തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറി

Jun 08, 2019, 7:59 pm IST

ബംഗ്ലാദേശ് 9 ഓവറില്‍ ഒരു വിക്കറ്റിന് 37 റണ്‍സെന്ന നിലയില്‍

Jun 08, 2019, 6:55 pm IST

ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് 387 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഇംഗ്ലണ്ട് 50 ഓവറില്‍ ആറിന് 386

Jun 08, 2019, 6:10 pm IST

ജോസ് ബട്‌ലര്‍ക്ക് അര്‍ധ സെഞ്ച്വറി.സ്‌കോര്‍, 42.4 ഓവറില്‍ മൂന്നിന് 306

Jun 08, 2019, 5:49 pm IST

ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടം. 153 റണ്‍സെടുത്ത ജേസന്‍ റോയിയാണ് പുറത്തായത്‌

Jun 08, 2019, 5:17 pm IST

ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടം. 21 റണ്‍സെടുത്ത ജോ റൂട്ടാണ് പുറത്തായത്. സ്‌കോര്‍, 31.3 ഓവറില്‍ 205

Jun 08, 2019, 4:55 pm IST

ഇംഗ്ലീഷ് ഓപ്പണര്‍ ജേസന്‍ റോയിക്ക് സെഞ്ച്വറി. 92 പന്തിലാണ് സെഞ്ച്വറി. സ്‌കോര്‍. 26.5 ഓവറില്‍ ഒന്നിന് 167

Jun 08, 2019, 4:22 pm IST

ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടം. 51 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയാണ് പുറത്തായത്. സ്‌കോര്‍, 19.1 ഓവറില്‍ 128 റണ്‍സ്

Jun 08, 2019, 4:21 pm IST

ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്കും അര്‍ധസെഞ്ച്വറി.

Jun 08, 2019, 3:59 pm IST

ഇംഗ്ലണ്ട് നിരയില്‍ ജേസന്‍ റോയിക്ക് അര്‍ധസെഞ്ച്വറി. ഇംഗ്ലണ്ട് 15 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 101 റണ്‍സെടുത്തു

Jun 08, 2019, 3:32 pm IST

ഇംഗ്ലണ്ട് 8 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു

Jun 08, 2019, 2:38 pm IST

ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

{headtohead_cricket_2_10}

Story first published: Saturday, June 8, 2019, 23:18 [IST]
Other articles published on Jun 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X